Read Time:1 Minute, 9 Second
കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ സമൂഹം ജാഗ്രത കാണിക്കണം; ഗോൾഡൻ അബ്ദുൽ റഹ്മാൻ
മംഗൽപാടി: ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മംഗൽപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ജനജാഗ്രത സദസ് സംഘടിപ്പിച്ചു.
കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു.കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ അധ്യാപകരും സമൂഹവും ജാഗ്രത പുലർത്തണമെന്ന് അദ്ധേഹം ഓർമ്മിപ്പിച്ചു. വാർഡ് മെമ്പർ ഇബ്രഹിം പെരിങ്ങടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രേവതി, ഷൈനി സി ടി ( പ്രിൻസിപ്പാൾ ), എം പി സത്താർ അരയങ്കോട് ( യോദ്ധാവ് കോർഡിനേറ്റർ),ടി ഇബ്രാഹിം, അനിൽ ടി വി, റാണി വി, ഷിജു എം പി, സ്വപ്ന ശങ്കർ, ഷിബില ആര്യൻതൊടിക, ബാലകൃഷ്ണ ,പുഷ്പ രാജ് എസ് കെ എന്നിവർ പ്രസംഗിച്ചു.