ലഹരി വിപത്ത് സമൂഹം ഉണർന്ന് പ്രവർത്തിക്കണം:മഞ്ചേശ്വരം സി ഐ സന്തോഷ് കുമാർ

0 0
Read Time:3 Minute, 23 Second

ലഹരി വിപത്ത് സമൂഹം ഉണർന്ന് പ്രവർത്തിക്കണം:മഞ്ചേശ്വരം സി ഐ സന്തോഷ് കുമാർ

ഉപ്പള: ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗം അനിയന്ത്രിതമാം വിധം വർധിച്ചു വരുന്ന വർത്തമാനകാലത്ത് ഈ വിപത്തിനെതിരെ സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് മഞ്ചേശ്വരം സർക്കിൾ ഇനിസ്‌പെക്റ്റർ സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. കുമ്പള ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനത്തിന് തുടക്കം കുറിച്ച് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡല പരിധിയിലെ ഹയർ സെക്കന്ററി സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഉപ്പള പ്ലേ ഓഫ് ട്ടർഫിൽ നടന്ന സെവൻസ് ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ കുമ്പള ഫുട്ടബോൾ അക്കാദമി പ്രസിഡണ്ടുമായ അഷ്‌റഫ് കർള അധ്യക്ഷത വഹിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ കുമ്പള ഫുട്ട് ബോൾ അക്കാദമി ജനറൽ സെക്രട്ടറി ബി എ റഹ്‌മാൻ ആരിക്കാടി സ്വാഗതം പറഞ്ഞു.

വ്യാപാര വ്യവസായ, കലാ കായിക രംഗത്തെ പ്രമുഖരായ യൂ കെ യൂസഫ്, ഹനീഫ് ഗോൾഡ് കിംഗ്, ഹമീദ് സ്പിക്,അബു തമാം,എം വി യൂസഫ്, മുജീബ് കമ്പാർ, ഒ കെ ഇബ്രാഹിം,കാദർ ഉളുവാർ,എ കെ ആരിഫ്, അഷ്‌റഫ് സിറ്റിസൺ,കെ വി യൂസഫ്, നാഗേഷ് കാർളെ, വിനയൻ ആരിക്കാടി, ഖലീൽ മാസ്റ്റർ, ബി എം മുസ്തഫ തുടങ്ങയവർ സംബന്ധിച്ചു.കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുമ്പള ഫുട്ബോൾ അക്കാദമി ട്രഷറർ നാസർ മൊഗ്രാൽ നന്ദി പറഞ്ഞു.

ചാമ്പ്യൻ ഷിപ്പിൽ 12 ടീമുകൾ മാറ്റുരച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ജി എച്ച് എസ് എസ് ഉപ്പള ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു കുമ്പള അക്കാദമിയെ പരാജയപെടുത്തി ജേതാക്കളായി. ജേതാകൾക്കുള്ള പ്രൈസ് മണിയും ട്രോഫികളും
ദേശീയ കാർ റാലി നേതാവ് മൂസാ ശരീഫ്, മഞ്ചേശ്വരം എസ് ഐ അൻസാർ എന്നിവർ വിതരണം ചെയ്തു.
കേരള ജൂനിയർ ഫുട് ബോൾ ടീം ഗോൾകീപ്പർ സിനാൻ മിർസാൻ മുഖ്യ അതിഥിയായിരുന്നു.
അസീം ഉപ്പള, സത്താർ ആരിക്കാടി,അബ്‌കോ മുഹമ്മദ്,ഇസറ്റ് എ മൊഗ്രാൽ,മഹ്ഷൂം ആരിക്കാടി, ഉബൈദ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു. ടൂർണമെന്റ്ൽ പങ്കെടുത്ത ടീമുകളിൽ നിന്ന് തെരഞ്ഞടുത്ത രണ്ടു പേർക് വീതം സൗജന്യ പരിശീലനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!