മഖ്ദൂമിയ്യ മീലാദ് കാമ്പയിൻ നാളെ;കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും,കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാർ മദ്ഹുറസൂൽ പ്രഭാഷണം നടത്തും
ബന്തിയോട്: മുട്ടം മഖ്ദൂമിയ്യ എജുക്കേഷണൽ സെന്ററിൽ റബീഉൽ അവ്വൽ 1 മുതൽ 30 വരെ ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന മീലാദ് കാമ്പയിൻ നാളെ(സെപ്തംബർ 27 ചൊവ്വാഴ്ച) രാവിലെ 10മണിക്ക് സമസ്ത കേരളജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുസ്തഫ തങ്ങൾ മുട്ടം അദ്ധ്യക്ഷത വഹിക്കും.പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കാട്ടിപ്പാറ അബ്ദുഖാദിർ സഖാഫി, പാത്തൂർ മുഹമ്മദ് സഖാഫി, സയ്യിദ് യാസീൻ തങ്ങൾ ബായാർ, മുഹമ്മദ് അലി അഹ്സനി ഉപ്പള പ്രസംഗിക്കും. സയ്യിദ് ജലാലുദ്ദീൻ അൽബുഖാരി മാസാന്ത സ്വലാത്തിനും കൂട്ടുപ്രാർത്ഥനയ്ക്കും നേതൃത്വം നൽകും.
തുടർന്ന് വൈകുന്നേരം 6:30ന് നടക്കുന്ന ജൽസത്തുൽ മഹബ്ബ പ്രകീർത്തന സംഗമം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ് ലിയാർ മദ്ഹുറസൂൽ പ്രഭാഷണം നടത്തും.
കെ. പി ഹുസൈൻ സഅദി കെ.സി റോഡ് ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് മുനീറുൽ അഹ്ദൽ പ്രാർത്ഥനക്ക് നേതൃത്വം നൽകും.
മൂസൽ മദനി കലക്കി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, സുലൈമാൻ കരിവെള്ളൂർ, ജഅ്ഫർ സി.എൻ, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം തുടങ്ങിയവർ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ മഖ്ദൂമിയ്യ ജനറൽ സെക്രട്ടറി മുഹമ്മദ് അലി അഹ്സനി ഉപ്പള, സ്വാഗതസംഘം ചെയർമാൻ പാട്ടുമൂസ ഹാജി, അബൂബക്കർ കുവൈത്ത്(മദ്റസാ കമ്മിറ്റി പ്രസിഡന്റ്)
ഇബ്റാഹീം കുന്നിൽ
മോണിച്ച കുന്നിൽ
സലീം സവാദ് സഅദി(മുദരിസ്) എന്നിവർ സംബന്ധിച്ചു.