ട്രോമ കെയർ പരിശീലനം നടത്തി

0 0
Read Time:1 Minute, 45 Second

ട്രോമ കെയർ പരിശീലനം നടത്തി

മഞ്ചേശ്വരം: മഞ്ചേശ്വരം ജനമൈത്രി പോലീസ്,ട്രോമ കെയർ കാസർഗോഡ് & കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേശ്വരം യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഹൊസങ്കടി വ്യാപാര ഭവനിൽ വച്ച് ട്രോമ കെയർ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു.

അപകടങ്ങളിൽ പെടുന്നവർക്ക് ശാസ്ത്രീയ പരിചരണം,അവയവ ദാനം,രക്ത ദാനം,എന്നീ ലക്ഷ്യങ്ങളോടെ യാണ് വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചത്.
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ധിഖ് ഉദ്ഘാടനം ചെയ്തു സംസാരിച്ച ചടങ്ങിൽ മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ ശ്രീ സുമേഷ് രാജ് സ്വാഗതവും ശ്രീ വേണുഗോപാൽ (സെക്രെട്ടറി ട്രാക്ക്) അധ്യക്ഷതയും വഹിച്ചു.

ജനമൈത്രി ബീറ്റ് ഓഫീസർ മധു കാരകടവത്ത്,അനൂപ് എന്നിവർ ആശംസകൾ അറിയിച് സംസാരിച്ചു.ശ്രീ വേണുഗോപാൽ ജെസീസ് അന്താരാഷ്ട്ര പരിശീലകൻ,Dr: Ak വേണുഗോപാൽ (B L S ട്രൈനെർ ) ശ്രീ ഉദയകുമാർ (AMVI )എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ ശ്രീ അൻസാർ വളണ്ടിയർമാർക്ക് ട്രോമ കെയർ വളണ്ടിയർ കാർഡ് വിതരണം ചെയ്തു.ട്രോമ കെയർ പരിശീലകൻ മുഹമ്മദ് സാലിഹ് നന്ദി അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!