മൊഗ്രാൽ സ്കൂൾ പവലിയന് “പി.ബി അബ്ദുൽ റസാഖ്” നാമകരണം ചെയ്തു

കുമ്പള : മൊഗ്രാൽ ജി.വി.എച്ച്.എസ് സ്കൂൾ പവലിയന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും മഞ്ചേശ്വരം എം.എൽ.എയുമായിരുന്ന പി.ബി അബ്ദുൽ റസാഖ് നാമകരണം ചെയ്തു.
സ്കൂളിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി പരിശ്രമിച്ച വ്യക്തിത്വമായിരുന്നു പി.ബി.അബ്ദുൽ റസാഖ്. പ്രഖ്യാപനം എ.കെ.എം അഷ്റഫ് എം.എൽ.എ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ, ജമീല സിദ്ധീഖ് ദണ്ഡഗോളി, ഷഫീഖ് പി.ബി, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ,സയ്യിദ് ഹാദി തങ്ങൾ, പ്രധാന അധ്യാപിക സ്മിത,
സ്പിക്ക് അബ്ദുല്ല കുഞ്ഞി,കെ. എം മുഹമ്മദ്,മാഹിൻ മാഷ്, ടി.എം ശുഹൈബ്,നിസാർ പെർവാഡ്,സിദ്ധീഖ് റഹ്മാൻ,അബുല്ല ബഹ്റൈൻ,
മുഹമ്മദ് കുഞ്ഞി ബഹ്റൈൻ,ഷരീഫ് ബഹ്റൈൻ,
അബ്കോ മുഹമ്മദ്,കാദർ മാഷ്
ഷിഹാബ് മാഷ്,എം.ജി അബ്ദുൽ റഹ്മാൻ,ഹമിദ് പെർവാഡ്,അബ്ബാസ് നടുപ്പളം,കരീം അരിമല,റസാഖ്,
അബ്ദുൽ ഖാദർ,മുഹമ്മദ് ടൈൽസ്,റിയാസ് എ.കരീം സംസാരിച്ചു.


