കുഞ്ചത്തൂരിൽ പോലീസിന്റെ അഴിഞ്ഞാട്ടത്തിൽ വ്യാപക പ്രതിഷേധം,കയ്യും കെട്ടി നോക്കി നിൽക്കില്ല: യൂത്ത് ലീഗ്

0 0
Read Time:2 Minute, 0 Second

കുഞ്ചത്തൂരിൽ പോലീസിന്റെ അഴിഞ്ഞാട്ടത്തിൽ വ്യാപക പ്രതിഷേധം,കയ്യും കെട്ടി നോക്കി നിൽക്കില്ല: യൂത്ത് ലീഗ്

ഉപ്പള: നിസ്സാര കാര്യങ്ങൾക്ക് പോലും നാട്ടുകാരെ വഴിയിൽ തടഞ്ഞു നിർത്തിയും, വീടുകളിൽ റെയ്ഡ് ചെയ്തും നടത്തുന്ന പോലീസ് രാജ് അവസാനിപ്പിക്കണമെന്ന്
മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ എം. പി. ഖാലിദ്, ജനറൽ സെക്രട്ടറി ബി. എം. മുസ്തഫ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കുഞ്ചത്തൂരിലെ വ്യാപാരികളോട് നിങ്ങൾ കഞ്ചാവ് ലോബിയുടെ ആളോണോ എന്ന് ചോദിച് അപമാനിച്ചും, കടയിൽ കയറി ക്രൂരമായി മർദ്ദിച്ചും, സാദനങ്ങൾ വലിച്ചെറിഞ്ഞും പോലിസ് നടത്തിയ നരനായാട്ട് മനുഷ്യകുലത്തിനു തന്നെ അപമാനമാണ്.
നീതി നിർവഹണം നടത്തേണ്ട നിയമപാലകർ തന്നെ വീട്ടിൽ കയറി വൃദ്ധ മാതാപിതാക്കളെ പച്ചയ്ക്ക് തെറി വിളിച്ച് മക്കളെ വലിചിഴച്ച് കൊണ്ട് പോയി കേസിൽ പെടുത്തി റിമാൻഡ് ചെയ്യുന്ന ക്രൂരതയ്‌ക്കെതിരെയും, പ്രതിയെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കുന്ന പോലീസിന്റെ കയ്യൂക്കിനെ ഒരു തരത്തിലും യൂത്ത് ലീഗ് കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും, പോലീസ് സ്റ്റേഷൻ മാർച്ച്‌ അടക്കമുള്ള ശക്തമായ സമര പ്രക്ഷോഭ പരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!