0
0
Read Time:1 Minute, 0 Second
www.haqnews.in
ദേശീയപാതയിലെ കുഴികൾ ഉടൻ അടയ്ക്കണം;കർശന നിർദേശവുമായി ഹൈക്കോടതി
ദേശീയപാതയിലെ കുഴികൾ ഉടൻ അടയ്ക്കണമെന്ന കർശന നിർദേശവുമായി ഹൈക്കോടതി. നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഇടപെട്ടാണ് കോടതിയുടെ നിർദേശം.
എൻഎച്ച്എഐ റീജിയണൽ ഓഫീസർക്കും പ്രോജക്റ്റ് ഡയറക്ടർക്കുമാണ് അമികസ്ക്യൂറി വഴി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്.
ഇന്ന് പുലർച്ചെ നെടുമ്പാശേരിയിലെ റോഡിലെ കുഴിയിൽ വീണ് പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്. ബൈക്കിൽനിന്നു തെറിച്ചുവീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.