കനത്തമഴ , ഫുജൈറയിൽ പ്രളയം ; രക്ഷാപ്രവർത്തനത്തിനു സൈന്യവും

0 0
Read Time:1 Minute, 43 Second

കനത്തമഴ , ഫുജൈറയിൽ പ്രളയം ; രക്ഷാപ്രവർത്തനത്തിനു സൈന്യവും

ഫുജൈറ : യുഎഇയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്നു ഫുജൈറയിൽ പ്രളയസമാനമായ അന്തരീക്ഷം . റോഡുകൾ നിറഞ്ഞു കവിഞ്ഞു . വീടുകൾക്കുള്ളിൽ വെള്ളം കയറുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു . വാഹനങ്ങൾ ഒലിച്ചു പോയി . വെളളപ്പൊക്കത്തിൽ കുടുങ്ങിപ്പോയവരെ യുഎഇ സൈന്യമെത്തി മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി . വീടിനുളളിൽ അകപ്പെട്ടവർ സ്ഥിതി ഗതികൾ ശാന്തമാകുന്നതുവരെ അവിടെ നിന്നു പുറത്തിറങ്ങരുതെന്നു ഫുജൈറ പൊലീസ് ജനറൽ ആവശ്യപ്പെട്ടു . ഫുജൈറയെയും യുഎഇയിലെ കിഴക്കൻ മേഖലകളെയും സഹായിക്കാൻ സമീപ എമിറേറ്റുകളിൽ നിന്നു രക്ഷാപ്രവർത്തകർ എത്തിച്ചേരണമെന്ന് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു .
പൊലീസും പ്രതിരോധ വകുപ്പുമായി ചേർന്ന് നിലവിലെ സ്ഥിതി പരിഹരിക്കാൻ പ്രവർത്തിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . അധികൃതരുടെ ഭാഗത്തുനിന്നുളള നിർദേശങ്ങൾ കർശനമായി പാലിക്കാൻ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!