കുമ്പള പഞ്ചായത്തിലെ പെർവാഡ് വാർഡ് ഉപതെരെഞ്ഞെടുപ്പ് നാളെ;ആത്മവിശ്വാസത്തിൽ യുഡിഎഫ്
കുമ്പള: കൊലക്കേസിൽ ഉൾപ്പെട്ട് സുപ്രീം കോടതി നാല് വർഷത്തേക്ക് തടവിന് ശിക്ഷിച്ച പെർവാഡ് വാർഡ് മെമ്പറായിരുന്ന കൊഗ്ഗുവിനെ ഇലക്ഷൻ കമ്മീഷൻ ആയോഗ്യത കൽപ്പിച്ചതിലൂടെ ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയ പെർവാഡ് വാർഡിൽ യുഡിഫും -എൽ ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് കളമൊരുക്കി നാളെ ബൂത്തിലേക്ക് നീങ്ങുകയാണ്.
സംസ്ഥാനത്ത് തന്നെ ശ്രദ്ധ ആകർഷിച്ച ബിജെപി -സിപിഎം അവിശുദ്ധ കൂട്ട് കെട്ട് അരങ്ങേറിയ കുമ്പള ഗ്രാമ പഞ്ചായത്തിലെ പ്രസ്തുത വാർഡിലെ തെരെഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്ന ഭയത്തിൽ സി പി എം – ബിജെപിയുമായി കൈകോർക്കാൻ ഏറെ സാധ്യതയുള്ള തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയ പ്രതീക്ഷയിൽ തന്നെയാണ് .
എൽഡിഎഫ് ജയിച്ചാൽ വീണ്ടും പഞ്ചായത്തിൽ ബിജെപിയുമായി കൈകോർത്ത് ഭരണം അട്ടിമറിക്കാൻ സാധ്യത ഉള്ളതായി വോട്ടർമാർ കരുതുന്നു. ബിജെപിയുടെ പ്രചരണ രംഗത്തെ സജീവമില്ലായ്മയും കൂട്ട് കെട്ടിന് ബലമേകുന്നു.
യുഡിഎഫ് സ്ഥാനാർത്ഥി എം ജി നാസർ വാർഡിനകത്ത് സ്വീകാര്യതയുള്ള യുവ മുഖമാണ്. വിജയ സാധ്യത ഏറെയുള്ള നാസറിന് വേണ്ടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഉണ്ണിത്താൻ എം പി, എ കെ എം അഷ്റഫ് എംഎൽഎ അടക്കമുള്ള നേതാക്കൾ പ്രചരണത്തിനെത്തിയതും പ്രവർത്തകരിൽ ആവേശമുളവാക്കിയിട്ടുണ്ട്.