ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് വെടിയേറ്റു
ജപ്പാനിന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് വെടിയേറ്റു. പടിഞ്ഞാറൻ ജപ്പാനിലെ നാര മേഖലയിലാണ് ആക്രമണമുണ്ടായത്. പ്രസംഗവേദിയിൽ വെച്ചാണ് സംഭവമുണ്ടായതെന്നും വെടിയേറ്റ ആബേ കുഴഞ്ഞുവീണെന്നുമാണ് റിപ്പോർട്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലാണ്.
ഷിൻസോയുടെ നെഞ്ചിലാണ് വെടിയേറ്റതെന്നാണ് വിവരം. പ്രസംഗവേദിയിൽ നിൽക്കുകയായിരുന്ന ആബേയുടെ പിന്നിൽ നിന്നാണ് അക്രമി വെടിയുതിർത്തത്. രണ്ടുതവണ വെടിവെച്ചുവെന്നും മുൻ പ്രധാനമന്ത്രിയെ ചോരവാർന്ന നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് റിപ്പോർട്ട്. പരിക്ക് ഗുരുതരമാണെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് ആബേ. ജപ്പാനിൽ 2006-07 കാലയളവിലും 2021-20 സമയത്തുമായിരുന്നു പ്രധാനമന്ത്രിയായിരുന്നത്. ജപ്പാന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് അദ്ദേഹം. നേതാജി റിസർച്ച് ബ്യൂറോയുടെ ഈ വർഷത്തെ നേതാജി അവാർഡ് ആബെയ്‌ക്കായിരുന്നു ഇന്ത്യ സമ്മാനിച്ചത്.