മംഗൽപാടി പഞ്ചായത്തിന്റെ മെല്ലെ പോക്കിനെതിരെ എം.ജെ.വി സമരത്തിലേക്ക്

0 0
Read Time:2 Minute, 59 Second

മംഗൽപാടി പഞ്ചായത്തിന്റെ മെല്ലെ പോക്കിനെതിരെ എം.ജെ.വി സമരത്തിലേക്ക്

ഉപ്പള: മംഗൽപാടിയിലെ ജനങ്ങൾക്ക് അത്യന്താപേക്ഷിതമായ പലപദ്ധതികളും പഞ്ചായത്ത് ഭരണസമിതിയുടെ മെല്ലെപ്പോക്ക്‌ നയം കാരണം അവതാളത്തിലാകുന്നതായി പരാതി. കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും കൂടുതൽ ഫണ്ട് ലാപ്സ് ആയ പഞ്ചായത്ത് എന്ന ദുഷ്‌പേര് കരസ്ഥമായിട്ടും ചില ഭരണകക്ഷി മെമ്പര്മാരുടെയും അവരെ നയിക്കുന്ന പാർട്ടി നേതാക്കളുടെയും താത്പര്യങ്ങൾക്ക് വേണ്ടി ഫണ്ട് അനുവദിച്ച പ്രവർത്തി പോലും തുടങ്ങാൻ ഭരണ അനുമതി നൽകാതെ വൈകിക്കുകയാണ് എന്ന് പരക്കെ പരാതി.

കഴിഞ്ഞ വർഷങ്ങളിൽ മംഗല്പാടി ജനകീയ വേദി പ്രവർത്തകർ ജന്മധ്യത്തിൽ ഉയർത്തി കൊണ്ട് വന്നു ഏറ്റവും വിവാദമായ ബേക്കൂറിലെ തകർന്ന് കിടക്കുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ പുനർനിർമ്മാണത്തിനുള്ള പ്രവർത്തി കോൺട്രാക്ടർക്ക് അനുമതി നൽകിയിട്ടും പ്രസ്തുത സ്ഥലം ഇമ്പ്ലിമെന്റ് ചെയ്തു നൽകാത്തത് കാരണം കോൺട്രാക്ടർക്ക്‌ പ്രവർത്തി തുണ്ടാങ്ങാനാവുന്നില്ല.
മഴക്കാലമയതോടെ സാംക്രമിക രോഗങ്ങളും, മാലിന്യം നീക്കം ചെയ്യാതെ ഈ പ്രദേശത്തെ മാലിനികരണമായ അന്തരീക്ഷം മൂലമുണ്ടാകുന്ന പകർച്ചാ രോഗങ്ങളും മറ്റും കാരണം ജനങ്ങൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും ഈ ആരോഗ്യ കേന്ദ്രത്തെ പ്രവർത്തികമാക്കാതെ നീട്ടികൊണ്ട് പോകുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു.

ഭരണ കക്ഷിയിലെ ഒരു വ്യക്തിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ഈ പ്രദേശത്തെ ഏതൊക്കെ പ്രവർത്തി തുടങ്ങണം, മുടങ്ങണം എന്ന്വരെ നിർണ്ണയിക്കുന്നത് എന്നാണ് പ്രതിപക്ഷ കക്ഷികൾ പോലും അടക്കം പറയുന്നത് എന്നാണ് വിവരം.

പ്രദേശത്തെ മാലിന്യ നീക്കം, പ്രദേശത്തെ എല്ലാ മേഖലകളിലെയും ഓവുച്ചാൽ വൃത്തിയാക്കൽ, ബേക്കൂരിലെ കുടുംബരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തി തുടങ്ങിയവ എത്രയും വേഗം ആരംഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രദേശവാസികളും, മംഗൽപാടി ജനകീയ വേദി പ്രവർത്തകരും പഞ്ചായത്തിന് മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് എം.ജ.വി അറിയിച്ചു.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!