ഉദുമ മുന്‍ എംഎല്‍എ പി.രാഘവന്‍ അന്തരിച്ചു

0 0
Read Time:58 Second

ഉദുമ മുന്‍ എംഎല്‍എ പി.രാഘവന്‍ അന്തരിച്ചു

കാസര്‍കോട്: ഉദുമ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി രാഘവന്‍ (77) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ രണ്ടോടെ ബേഡകത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

1991ലും1996 ലും ഉദുമ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ കമ്മറ്റി അംഗം, സി ഐ ടി യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ദുബൈ പ്രതിനിധി അരുണ്‍ രാഘവന്‍ മകനാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!