മഞ്ചേശ്വരം റവന്യു ബ്ലോക്ക് അടിസ്ഥാനത്തിൽ നടത്തിയ ആരോഗ്യ മേളയിൽ രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകളെ ക്ഷണിച്ചില്ല;മംഗൽപാടി ജനകീയ വേദി പ്രധിഷേധവുമായി രംഗത്ത്
ഉപ്പള: മഞ്ചേശ്വരം റവന്യു ബ്ലോക്കടിസ്ഥാനത്തിൽ നടത്തിയ ആരോഗ്യ മേളയിൽ നിന്ന് രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകളെയും ഒട്ടുമിക്ക ക്ലബ്ബുകളെയും ക്ഷണിക്കാത്തത്തിൽ മംഗൽപാടി ജനകീയവേദി പ്രതിഷേധിച്ചു.
കേരളസർക്കാരിന്റെ ആരോഗ്യവകുപ്പ് ആർദ്രം ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നായാബസാർ എ ജെ ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കലാമത്സരം, ക്വിസ്സ്മത്സരം, കലാസാംസ്‌കാരികപരിപാടി, ഷട്ടിൽ ടൂർണമെന്റ്, ആരോഗ്യ ബോധവൽക്കരണം മെഡിക്കൽ ക്യാമ്പ്, സെമിനാർ, യോഗപരിശീലനം എന്നിവയാണ് ഉൾപെടുത്തിയത്. ഇത്തരം പ്രധാനപ്പെട്ട പരിപാടിയിലൊന്നും മേൽ സൂചിപ്പിച്ച രംഗത്തെ വലിയൊരു വിഭാഗം ആളുകൾക്ക് സംബന്ധിക്കാനും അതിന്റെ പ്രയോജനം ഉപയോഗപ്പെടുത്താനും കഴിഞ്ഞില്ല.
വെറുമൊരു മഹിളാമേളയയാണ് പരിപാടി നടന്നത്. ഇത്തരം സർക്കാർ തല പരിപാടിയിൽ നിന്ന് ബന്ധപ്പെട്ടവർ രാഷ്ട്രീയ സമൂഹിക സന്നദ്ധ സംഘടനകളെ മാറ്റി നിർത്തുന്നത് പതിവാക്കിയിരിക്കയാണ്. ആശാവർക്കാർ, അംഗൻവാടി, കുടുംബശ്രീ എന്നിവരെ ചുമതലപ്പെടുത്തി അധികാരികൾ മാറിനിൽക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇത് കാരണം സമൂഹത്തിലെ ഗണ്ണ്യമായ ഒരു വിഭാഗം ഇത്തരം പരിപാടികളിൽ നിന്ന് തഴയപ്പെടുന്ന അവസ്ഥയാനുള്ളത്.
അതുകൊണ്ട് തന്നെ പല പരിപാടികളും വഴിപാടായി മാറുകയാണ് പതിവ്.ഇത് സർക്കാരും ബന്ധപ്പെട്ട അധികാരികളും മുഖവിലക്കെടുത്ത് തിരുത്തൽ നടപടി സ്വീകരിക്കണമെന്ന് മംഗൽപാടി ജനകീയവേദി ആവശ്യപ്പെട്ടു.
മഞ്ചേശ്വരം റവന്യു ബ്ലോക്ക് അടിസ്ഥാനത്തിൽ നടത്തിയ ആരോഗ്യ മേളയിൽ രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകളെ ക്ഷണിച്ചില്ല;മംഗൽപാടി ജനകീയ വേദി പ്രധിഷേധവുമായി രംഗത്ത്
Read Time:2 Minute, 34 Second