മഞ്ചേശ്വരം റവന്യൂ ബ്ലോക്ക്‌ ആരോഗ്യ മേള നാളെ (ഞായർ) എ ജെ ഐ സ്കൂളിൽ വെച്ച് നടക്കും

0 0
Read Time:2 Minute, 16 Second

മഞ്ചേശ്വരം റവന്യൂ ബ്ലോക്ക്‌ ആരോഗ്യ മേള നാളെ (ഞായർ) എ ജെ ഐ സ്കൂളിൽ വെച്ച് നടക്കും

മഞ്ചേശ്വരം : മഞ്ചേശ്വരം റവന്യ ബ്ലോക്ക് ആരോഗ്യ മേള ജൂലായ്‌ 3 ന് ഞായറാഴ്ച്ച മംഗൽപാടി എ ജെ ഐ സ്കൂളിൽ വെച്ച് നടക്കും , കേന്ദ്ര കേരള സര്‍ക്കാരു കളുടെ ആരോഗ്യ പദ്ധതികള്‍, സേവനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍ത്ത് മേള സംഘടിപ്പിക്കുന്നത്. ജീവിത ശൈലിരോഗ പരിശോധന, ആയുര്‍വേദം, ഹോമിയോ, അലോപ്പതി മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സെമിനാർ,യോഗ . കലാ കായിക മത്സരങ്ങൾ മേളയുടെ ഭാഗമായി നടക്കും ജൂലൈ 3 ന് രാവിലെ 9 മണിക്ക് ജന പ്രതിനിധികൾ, ആരോഗ്യ പ്രവര്‍ത്തകർ, ആശ വർക്കർ അംഗനവാടി വർക്കർ, കുടുംബ ശ്രീ, വിദ്യാർഥികൾ പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് വിളംബരം ജാഥ സംഘടിപ്പിക്കും. ഭിന്ന ശേഷിക്കാർക് UDiD അദാലത് സംഘടിപ്പിക്കും

സംഘാടക സമിതി യോഗം മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷെമീന ടീച്ചർ ഉൽഘടനം ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷ് ആർ അധ്യക്ഷത വഹിച്ചു. ഡോ. ഷാന്റി സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷംസീന എ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സരോജ ആർ ബല്ലാൾ, ഗ്രാമ പഞ്ചായത്ത്‌ അംഗം സുധ, ലത്തീഫ് മഠത്തിൽ, ഡോ : രശ്മി,ഡോ. ഷിംന, ലിയാഖത്, ചന്ദ്ര ശേഖര തമ്പി,സന്തോഷ്‌ കുമ്പള, ധനേഷ് എം, ഭാസ്കരൻ പി ,സുരേന്ദ്രൻ, ഹകീം കമ്പാർ,അനുരാഗ്, അഖിൽ സംബന്ധിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!