Read Time:1 Minute, 8 Second
കനത്ത മഴ:സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അങ്കണവാടികൾക്കും സ്‌കൂളുകൾക്കും കോളേജുകൾക്കും ജൂലൈ ഒന്നിന് (നാളെ) അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 8.30 വരെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ നാളെയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അവധി പ്രഖ്യാപിച്ചു.
ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് പെയ്ത കനത്ത മഴ ജനജീവിതം താറുമാറാക്കി. വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ വാഹനയാത്രികരും മഴയിൽ വലഞ്ഞു. ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതിന്റെ ആഘാതത്തിൽ പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടി.