ഉപ്പളയിൽ ബാലികയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, പ്രതികൾ സംരക്ഷിക്കപ്പെടുന്നു:ഐഎസ്എഫ്
ഉപ്പള: ബേക്കൂറിൽ വല്യുമ്മയോടൊപ്പം നടന്ന് പോവുകയായിരുന്ന പ്രായ പൂർത്തിയാകാത്ത ബാലികയെ തട്ടിക്കൊണ്ടു പോകാനും മാനഹാനി നടത്താനും ശ്രമിച്ച കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പിഡിപി വിദ്യാർത്ഥി സംഘടനയായ ഇന്ത്യൻ സ്റ്റുഡന്റസ് ഫെഡറേഷൻ (ISF) കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു
വിദ്യാർത്ഥികൾക്കും മറ്റും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്
രക്ഷിതാക്കളുടെ കൂടെ പോവുമ്പോൾ പോലും കുട്ടികളെ അപായപ്പെടുത്താൻ ശ്രമിക്കുന്നവക്ക് ഈ ധൈര്യം ലഭിച്ചത് പോലീസിന്റെ നിസ്സൻഗത മൂലമാണ് എന്നും അന്വേഷണം ശരിയായ ദിഷയിൽ ചലിക്കുന്നില്ല എന്ന ആശങ്ക പ്രദേശവാസികളിൽ നില നിൽക്കുന്നുണ്ടെന്നും ബാലികയുടെ വീടും പരിസരവും സന്ദർശിച്ച നേതാക്കൾ അഭിപ്രായപെട്ടു
പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വന്ന് ശക്തമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ ഐഎസ്എഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് വരുമെന്നും നേതാക്കളായ മുർഷാദ് ബഡാജെ, ത്വയ്യിബ് ആദൂർ, അലി കൊടിയമ്മ, മണികണ്ഠൻ എന്നിവർ മുന്നറിയിപ്പ് നൽകി