പോകേണ്ടവർക്ക് പോകാം, പുതിയ ശിവസേന സൃഷ്ടിക്കുമെന്ന് ഉദ്ധവ്; ഇന്ന് നിർണായക യോഗം

0 0
Read Time:4 Minute, 48 Second

പോകേണ്ടവർക്ക് പോകാം, പുതിയ ശിവസേന സൃഷ്ടിക്കുമെന്ന് ഉദ്ധവ്; ഇന്ന് നിർണായക യോഗം

മുംബൈ: വിമത നേതാവ് ഏക്നാഥ് ഷിന്ദേ ബിജെപിക്കൊപ്പം ചേർന്ന് പാർട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. പാർട്ടി ഭാരവാഹികളെ വെർച്വലായി അഭിസംബോധന ചെയ്തുകൊണ്ടാണ് ഉദ്ധവ് ഇങ്ങനെ പറഞ്ഞത്. പ്രവർത്തകരാണ് പാർട്ടിയുടെ സമ്പത്തെന്നും അവർ തന്നോടൊപ്പം ഉള്ളിടത്തോളം വിമർശനങ്ങളൊന്നും കാര്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.’സ്വന്തം ആളുകളാൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് ശിവസേന. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിങ്ങളൊക്കെയാണ് ഇപ്പോൾ വിമതരായിട്ടുള്ളവർക്ക് സീറ്റ് നൽകിയത്. നിങ്ങൾ കഠിനാധ്വാം ചെയ്ത് അവരെ തിരഞ്ഞെടുത്തതിന് ശേഷം അവർക്ക് അസംതൃപ്തി ഉണ്ടായിരിക്കുകയാണ്. ഈ നിർണായക സമയത്ത് പാർട്ടിക്കൊപ്പം നിൽക്കുന്നതിന് എനിക്ക് നിങ്ങളോട് നന്ദി പറഞ്ഞാൽ മതിയാകില്ല’ ഉദ്ധവ് പാർട്ടി പ്രവർത്തകരോട് പറഞ്ഞു.സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാമെന്ന് താൻ ഏക്നാഥ് ഷിന്ദേയോട് പറഞ്ഞിരുന്നു. സേന ബിജെപിയുമായി കൈകോർക്കണമെന്ന് നിയമസഭാംഗങ്ങൾ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. ഈ എംഎൽഎമാരെ തന്റെ അടുക്കൽ കൊണ്ടുവരാൻ താൻ അദ്ദേഹത്തോട് പറഞ്ഞു. നമുക്ക് ഇത് ചർച്ച ചെയ്യാം. ബിജെപി തങ്ങളോട് മോശമായിയിട്ടാണ് പെരുമാറിയിട്ടുള്ളത്. വാഗ്ദാനങ്ങൾ പാലിച്ചില്ല. വിമതരിൽ പലർക്കുമെതിരെ നിരവധി കേസുകളുണ്ട്. ബിജെപിക്കൊപ്പം പോയാൽ അവർ ശുദ്ധരാകും, നമ്മുടെ കൂടെനിന്നാൽ ജയിലിൽ പോകും. ഇത് സൗഹൃദത്തിന്റെ അടയാളമാണോ ?’ഒരു ശിവസേന പ്രവർത്തകൻ ബിജെപിക്കൊപ്പം പോകുകയാണെങ്കിൽ തീർച്ചയായും മുഖ്യമന്ത്രിയാകാണം. എന്നാൽ ഉപമുഖ്യമന്ത്രിയാകാനാണ് ബിജെപിക്കൊപ്പം പോകുന്നതെങ്കിൽ എന്നോട് പറഞ്ഞാൽ മതി, ഞാൻ നിങ്ങളെ ഉപമുഖ്യമന്ത്രിയാക്കാം’ഷിന്ദേയുടെ പേര് പരാമർശിക്കാതെ ഉദ്ധവ് പറഞ്ഞു.പാർട്ടിയെ നയിക്കാൻ തനിക്ക് കഴിവില്ലെന്ന് സേനാ പ്രവർത്തകർക്ക് തോന്നിയാൽ അപ്പോൾ തന്നെ രാജിവെക്കും. ശിവസേനയ്ക്ക് ഒരു പ്രത്യേയശാസ്ത്രമുണ്ട്. ഹിന്ദുവോട്ട് ആരുമായും പങ്കിടാൻ ആഗ്രഹിക്കാത്തത് കൊണ്ട് ബിജെപി സേനയെ അവസാനിപ്പിക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കും. ഹിന്ദുത്വ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ മാത്രമാണ് ബിജെപിയുമായി ബാൽതാക്കറെ സഖ്യമുണ്ടാക്കിയത്.വിമതപക്ഷത്തിന് ബിജെപിയിൽ ചേരുകയല്ലാതെ മറ്റുവഴികളില്ല. അവർ ഒരു സർക്കാർ രൂപീകരിച്ചാലും അത് അധിക കാലം നിലനിൽക്കില്ല. കാരണം അവരിൽ പലരും സന്തുഷ്ടരല്ല. അടുത്ത തിരഞ്ഞെടുപ്പിൽ വിമതർക്ക് ജയിക്കാനാകില്ല. വിട്ടുപോകേണ്ടവർക്ക് സ്വതന്ത്രമായി പുറത്ത് പോകാം. പക്ഷ, താൻ ഒരു പുതിയ ശിവസേന സൃഷ്ടിക്കുമെന്നും താക്കറെ വ്യക്തമാക്കി.വിമത നീക്കത്തിൽ മഹാരാഷ്ട്ര സർക്കാർ പ്രതിസന്ധിയിൽ നിൽക്കെ ശിവസേനയുടെ നിർണായ യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉദ്ധവ് താക്കറെ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയോഗം വിളിച്ചിട്ടുള്ളത്. കോവിഡ് ബാധിതനായതിനാൽ ഉദ്ധവ് താക്കറെ വീഡിയോ കോൺഫറൻസിലൂടെയാകും പങ്കെടുക്കുക.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!