ലോക രക്തദാന ദിനം: രക്തദാനം ചെയ്യുന്നവർക്കു കെ.എം.സി.സി യുടെ
സമ്മാനങ്ങളും
ദുബൈ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജൂൺ 12 നു ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ദുബായ് ഹെൽത്ത് അതോറിറ്റിക്കായി കൈൻഡ്നെസ്സ് ബ്ലഡ് ഡോണോഷൻ ടീമുമായി സഹകരിച്ച് കൊണ്ട് ഇന്ന് ജൂൺ 12 ഞായർ ഉച്ചക്ക് 3.30 മണി മുതൽ രാത്രി 8 മണി വരെ ദുബൈ നൈഫ് പോലീസ് സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിക്കുന്ന ക്യാമ്പിൽ രക്തം നല്കുന്നവർക് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രോത്സാഹന സമ്മാനം നൽകും കഴിഞ്ഞ വർഷങ്ങളിലായി 2500 ൽ പരം യൂണിറ്റ് രക്തവും പ്ലെറ്റ്ലെറ്റും വിവിധ ക്യാമ്പുകൾ സംഘടിപ്പിച്ച് നൽകി കൊണ്ട് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ പ്രത്യേക പ്രശംസക്ക് പാത്രമായ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ജൂൺ 12 നു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വൻ വിജയമാക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, അധ്യക്ഷത വഹിച്ചു ജന സെക്രട്ടറി സലാം കന്യാപ്പാടി, സ്വാഗതം പറഞ്ഞു അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ ഉദ്ഗാടനം ചെയ്തു
ട്രഷറർ ടി.ആർ ഹനീഫ്, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ..അബ്ബാസ് കെ പി കളനാട് , അഷ്‌റഫ് പാവൂർ .ഫൈസൽ മൊഹ്സിന് തളങ്കര ,യൂസുഫ് മുക്കൂട് ,പ്രസംഗിച്ചു സെക്രട്ടറി ഹസൈനാർ ബീജന്തടുക്ക നന്ദി പറഞ്ഞു