ഉദ്യോഗസ്ഥന്മാരുടെ ധാർഷ്ട്യം ജനപ്രതിനിധികളോട് വേണ്ട; മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഹനീഫ

0 0
Read Time:3 Minute, 29 Second

ഉദ്യോഗസ്ഥന്മാരുടെ ധാർഷ്ട്യം ജനപ്രതിനിധികളോട് വേണ്ട; മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഹനീഫ

മഞ്ചേശ്വരം: ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട ക്രമസമാധാന പാലകര് എന്ന് വിശേഷിപ്പിക്കുന്ന ഉദ്യോഗസ്ഥന്മാർ ജനങ്ങൾ തെരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധികളുടെ കൂടെ നിന്ന് സാമൂഹിക പ്രശ്നത്തിൽ പരിഹാരം കാണേണ്ടതിനുപകരം ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള പെരുമാറ്റം ശരിയല്ല.
ഇവിടെ പ്രളയം വരുമ്പോഴും അതും കോവിഡ് മഹാമാരി വന്നപ്പോഴും നാട്ടിലെ ഏത് പ്രശ്നത്തിലും ഇടപെടുന്ന ജനങ്ങളെ കൂടെ നിൽക്കുന്ന ജനപ്രതിനിധി കളോട് ധിക്കാരപരമായ പെരുമാറ്റം അംഗീകരിക്കാൻ പറ്റുന്നതല്ല. നിയമ നിർമ്മാണ സഭയിലെ അംഗമായി എന്നും ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന മഞ്ചേശ്വരത്തിന്ൻ്റെ എം എൽ എ എ.കെ.എം അഷ്റഫ് നോട് ഒരു മര്യാദയും ഇല്ലാതെയുള്ള പെരുമാറ്റത്തോട് തീരെ യോജിക്കുന്നില്ല.
ഭരണപക്ഷത്ത് ആയാലും പ്രതിപക്ഷത്ത് ആയാലും എം എൽ എ യുള്ളത് കേരളത്തിൻറെ നിയമ നിർമ്മാണ സഭയിൽ ആണ് എംഎൽഎമാരോട് അതുപോലെ തന്നെ മറ്റു ജനപ്രതിനിധി കളോടുംടും സഹകരിച്ചു പോകേണ്ട നിയമപാലകർ ഈ രീതിയിൽ പെരുമാറിയാൽ ജനപ്രതിനിധികളുടെയും ജനങ്ങളുടെ ഇടയിൽനിന്ന്നു ശക്തമായ പ്രതിഷേധം ഉണ്ടാകും .
ഇവിടെ പട്ടാപകൽ പല കവർച്ചകളും അതിക്രമങ്ങളും നടന്നിട്ടു ഇന്നുവരെ ഒരു പ്രതിയെ പോലും പോലീസിന് പിടിക്കാൻ പറ്റിയിട്ടില്ല. ഉപ്പളയിൽ പട്ടാപകൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നു ഒരുമാസം കഴിയാറായി , കഞ്ചാവും വ്യാജമദ്യവും വിൽപ്പനയും ഉപയോഗവും വലിയ തോതിൽ നടക്കുന്നുണ്ട് അതിനെതിരെ ഒരു ചെറുവിരൽ പോലും പോലും അനക്കാൻ ഇവിടുത്തെ നിയമപാലകർക്ക് പറ്റുന്നില്ല , കഴിഞ്ഞാഴ്ച ഷിറിയ അമ്പലത്തിന് സമീപം റോഡ് പണി നടക്കുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ദേശീയ പാതയിൽ ഒരു ലോറി കേടായി കിടന്നു ഏഴ് ദിവസം കഴിഞ്ഞിട്ടാണ് ആണ് ആ ലോറി അവിടുന്ന് മാറ്റിയത് .റോഡരികിൽ നിന്ന് സാധാരണ ജനങ്ങളുടെ വാഹനങ്ങൾക്ക് ഫൈൻ ഇടാൻ കാണിക്കുന്ന ആവേശം മറ്റെല്ലാ കാര്യത്തിലും വേണം. മഞ്ചേശ്വരത്തേക്ക് നല്ല ഉദ്യോഗസ്ഥർ വരട്ടെ നാടിന് നന്മയാർന്ന പ്രവർത്തനം കാഴ്ച വെക്കുന്ന ഉദ്യോഗസ്ഥരെ കൂടെ ജനങ്ങളും ജന പ്രതിനിധികളും കൂടെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!