Read Time:57 Second
www.haqnews.in
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ KATF വാർഷിക അംഗത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു
ഉപ്പള : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ KATF 2022-23 അക്കാദമിക് വാർഷിക അംഗത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മഞ്ചേശ്വരം സബ് ജില്ലാ തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശമീന ടീച്ചർ നിർവ്വഹിച്ചു. മുളിഞ്ച ഗവ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ സബ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കരീം ഉപ്പള അംഗത്വം ഏറ്റുവാങ്ങി.
സംസ്ഥാന പ്രവർത്തക സമിതി അംഗം യഹ്യാ ഖാൻ, വനിതാ വിംഗ് ജില്ലാ കൺവീനർ ശ്രീമതി സുബൈദ ടീച്ചർ, സബ് ജില്ലാ ട്രഷറർ റിയാസ് വാഫി സംബന്ധിച്ചു.