ആലപ്പുഴയില്‍ ഇന്ന് പോപ്പുലര്‍ഫ്രണ്ട് വളണ്ടിയർ മാർച്ചും, ബജ്രംഗദള്‍ ശൗര്യ റാലിയും; അതീവ ജാഗ്രതയോടെ പൊലീസ്

0 0
Read Time:2 Minute, 1 Second

ആലപ്പുഴയില്‍ ഇന്ന് പോപ്പുലര്‍ഫ്രണ്ട് വളണ്ടിയർ മാർച്ചും, ബജ്രംഗദള്‍ ശൗര്യ റാലിയും; അതീവ ജാഗ്രതയോടെ പൊലീസ്

ആലപ്പുഴ: വിശ്വഹിന്ദുപരിഷത്തിന്റെ യുവജന വിഭാഗമായ ബജറംഗദളും പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്റെ  ഭാഗമായ വോളണ്ടിയര്‍ മാര്‍ച്ചും ഇന്ന് ആലപ്പുഴയില്‍ നടക്കും. രാവിലെ പത്തിനാണ് ബജറംഗ ദളിന്റെ ഇരുചക്ര വാഹനറാലി. വൈകുന്നേരം നാലരക്കാണ് കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ  മാര്‍ച്ചും ബഹുജന റാലിയും നടക്കുന്നത്. 
ഒരേ സമസയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങള്‍ നിശ്ചയിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് രണ്ട് സമയം നിശ്ചയിച്ചു നല്‍കുകയായിരുന്നു. പ്രകടനങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആലപ്പുഴയ്ക്ക് പുറമേ ,എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്‍പ്പെടെ ആയിരത്തിലധികം പോലീസുകാരെ വിന്യസിക്കും. എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത നേരിട്ട് സ്ഥിതി ഗതികള്‍  നിയന്ത്രിക്കും. 
പ്രകടനം കടന്നുപോകുന്ന വഴികളില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബജ്‌റംഗ് ദള്‍ പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് വരെ കടകള്‍ തുറക്കാന്‍ പാടില്ല. പോപ്പുലര്‍ ഫ്രണ്ട് പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ കടകള്‍ അടച്ചിടണം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!