എയിംസ്: സെക്രട്ടറിയേറ്റ് പ്രതിഷേധ ജ്വാല ആരംഭിച്ചു;രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉൽഘാടനം ചെയ്തു
തിരുവനന്തപുരം : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ സെക്രട്ടറിയേറ്റ് പ്രതിഷേധ ജ്വാല തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നിൽ ആരംഭിച്ചു.
കാസറഗോഡ് പാർലിമെന്റ് അംഗം രാജ്‌മോഹൻ ഉണ്ണിത്താൻ ഉൽഘാടനം ചെയ്തു. കൂട്ടായ്മ വൈസ് ചെയർമാൻ ഗണേഷ് അരമങ്ങാനം അധ്യക്ഷനായിരുന്നു. ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി പരിപാടിയിലെ മുഖ്യ ആകർശനമായിരുന്നു.
ഏറ്റവും അർഹതപ്പെട്ട കാസറഗോഡ് ജില്ലയുടെ പേര് എയിംസ് പ്രൊപോസലിൽ നിരന്തരം അവഗണിക്കപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. ബി ജെ പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല അഹമ്മദ്, കൂട്ടായ്മ ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം, ശ്രീനാഥ് ശശി, സലീം സന്ദേശം ചൗക്കി, പിഡിപി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, ഷാഫി കല്ലുവളപ്പിൽ, എൻ. ചന്ദ്രൻ പുതുക്കൈ, ഹക്കീം ബേക്കൽ, കരീം ചൗക്കി, മുരളീധരൻ പടന്നക്കാട്, കൃഷ്ണദാസ് അച്ചംവീട്, അബ്ദുൽ റഹിമാൻ ബന്തിയോട്, അമ്പാടി, ഖദീജ മൊഗ്രാൽ, സ്നേഹ മുറിയനാവി, ജംഷീദ് പാലക്കുന്ന്, ഹമീദ് ചേരങ്കയ്, താജ്ജുദ്ദീൻ ചേരങ്കയ്, റംല കാഞങ്ങാട്, സരോജിനി അമ്മ, സുമിത നീലേശ്വരം , മാലതി നീലേശ്വരം, പ്രീത സുധീഷ് തുടങ്ങിയ നൂറോളം പേർ പങ്കെടുത്തു.