“അദബാണ് അറിവിന്നാധാരം” : ആലിക്കുട്ടി മുസ്‌ലിയാർ സമസ്ത മദ്റസകൾ നാളെ തുറക്കും,12 ലക്ഷം വിദ്യാർത്ഥികൾ പഠനത്തിനെത്തും

0 0
Read Time:2 Minute, 46 Second

“അദബാണ് അറിവിന്നാധാരം” : ആലിക്കുട്ടി മുസ്‌ലിയാർ


സമസ്ത മദ്റസകൾ നാളെ തുറക്കും,12 ലക്ഷം വിദ്യാർത്ഥികൾ പഠനത്തിനെത്തും

ചീക്കോട്: അദബാണ് അറിവിന്‍റെ ആധാരമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. ‘വിദ്യനുകരാം വിജയം നേടാം’ എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മദ്‌റസാ വര്‍ഷാരംഭത്തോടനുബന്ധിച്ച് നടത്തുന്ന മിഹ്‌റജാനുല്‍ ബിദായ മലപ്പുറം ഈസ്റ്റ് ജില്ലാ തല ഉദ്ഘാടനം ചീക്കോട് ശിആറുല്‍ ഇസ്്‌ലാം മദ്‌റസയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ 8 ന് സമസ്ത കേരളാ ജഇയ്യത്തുൽ മുല്ലിമീൻ മലപ്പുറം ജില്ലാ പ്രസിഡൻ്റ് ബി.എസ്.കെ തങ്ങളുടെ നേതൃത്വത്തിൽ കണ്ണിയത്ത് ഉസ്താദ് മഖാം സിയാറത്തോടെ തുടക്കം കുറിച്ചു. 8.30 ന് സ്വാഗത സംഘം ചെയമാൻ കെ ബീരാൻ ഹാജി പതാക ഉയർത്തി. തുടർന്ന് നടന്ന കാര്യപരിപാടിയിൽ ബി എസ് കെ തങ്ങൾ അധ്യക്ഷത വഹിച്ചു, സയ്യിദ് സാബിഖലി ഷിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി, ഇ.ടി മുഹമ്മദ് ബഷീർ എം പി മുഖ്യ പ്രഭാഷണവും നടത്തി.
തുടർന്ന് സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും പ്രാപ്തരാക്കിയ അധ്യാപകർക്കും മൊമെൻ്റോ നൽകി അനുമോദിച്ചു.
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി ഹുസൈൻ കുട്ടി മുസ്‌ലിയാർ, ട്രഷറർ ശമീർ ഫൈസി ഒടമല, വൈ പി അബൂബക്കർ മൗലവി, യൂനുസ് ഫൈസി വെട്ടുപാറ, ആബിദ് ഹുദവി തച്ചണ്ണ, എം പി ഹംസ മുസ്‌ലിയാർ, ശംസുദ്ധീൻ മുസ്‌ലിയാർ പരതക്കാട് സംസാരിച്ചു. നൗഫൽ ഫൈസി, മമ്മു ദാരിമി, അബ്ദുല്ല ദാരിമി, മൻസൂർ വാഫി, കെ മുഹമ്മദ് മാസ്റ്റർ, വൈ പി ഇസ്മാഈൽ ഫൈസി, വൈ പി അബൂബക്കർ മാസ്റ്റർ സംബന്ധിച്ചു. പ്രസ്തുത പരിപാടിക്ക് എ. ടി അലവിക്കുട്ടി ഹാജി സ്വാഗതവും ഹമീദ് മുള്ളമടക്കൽ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!