ഖുർആൻ പാരായണ മത്സരം;സനോഫർ അലീമയും , ഇൻഷാഫാത്തിമയും സംസ്ഥാന തല മത്സരത്തിലേക്ക്

0 0
Read Time:1 Minute, 48 Second

ഖുർആൻ പാരായണ മത്സരം;സനോഫർ അലീമയും , ഇൻഷാഫാത്തിമയും സംസ്ഥാന തല മത്സരത്തിലേക്ക്

മൊഗ്രാൽ: അൽ ബിർ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന “ഇസ്തിഖാമ 2022 ” സംസ്ഥാന തല ഖുർആൻ പാരായണ മത്സരത്തിൽ മൊഗ്രാൽ അൽബീറിൽ പഠിക്കുന്ന സനോഫർ അലീമയും , ഇൻഷാഫാത്തിമയും പങ്കെടുക്കും. സോൺ തല മത്സരത്തിൽ സോൺ എ യിലാണ് ഇരുവരും സംസ്ഥാന തല മത്സരത്തിലേക്ക് അർഹത നേടിയത്. തുടർച്ചയായ് മൂന്നാം തവണയാണ് സോൺ തല മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ IPS 1&2 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മൊഗ്രാൽ അൽ ബിർ മികവ് തെളിയിച്ചു.
മെയ് 12 ന് കോഴിക്കോട് വെച്ച് നടക്കുന്ന ഗ്രാന്റ് ഫിനാലെ മത്സരത്തിൽ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ
സബീറലി- റസീന ദമ്പതികളുടെ പുത്രിയാണ് IPS 1 ലെ സനോഫർ അലീമ , അബ്ദുൽ ഖാദർ ഇർഷാദ്- ആയിഷത്ത് നിസാന ദമ്പതികളുടെ പുത്രിയാണ് APS 2 ലെ ഇൻഷാഫാത്തിമ. വിജയിച്ച കുട്ടികളെ വീട്ടിലെത്തി ചെയർമാർ ഹാദി തങ്ങൾ ഉപഹാരം നൽകി അനുമോദിച്ചു. കോർഡിനേറ്റർ റിയാസ് എ.കരീം, സലാം ഫൈസി പേരാൽ, അബ്ദുൽ ഖാദർ എൻ.പി. സലാം ഫൈസി പേരാൽ മുഹമ്മദ് മൈമൂൺ നഗർ എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!