ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തനം മാതൃകാപരം ;എ.കെ.എം അഷ്‌റഫ് എം എൽ എ

0 0
Read Time:3 Minute, 42 Second

ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തനം മാതൃകാപരം ;എ.കെ.എം അഷ്‌റഫ് എം എൽ എ

ആരിക്കാടി: ആരിക്കാടി മേഖലയുടെ ജീവകാരുണ്യ ക്ഷേമ രംഗത്ത് ശിഹാബ്‌ തങ്ങൾ റിലീഫ് സെൽ ആരിക്കാടിയുടെ പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നതും മാതൃകാപരവുമാണെന്നും എ കെ എം അഷ്‌റഫ് എം എൽ എ പറഞ്ഞു.
പരിശുദ്ധ റമളാനിലും മറ്റു സമയങ്ങളിലും പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസമേകുവാനും അവർക്കാവശ്യമായ സഹായഹസ്തങ്ങൾ നീട്ടുവാനും മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടി എന്നും മുൻപന്തിയിലുണ്ടായിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.

ആരിക്കാടി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടിയുടെ 19-മത് റമളാൻ പ്രഭാഷണ ഇഫ്ത്താർ സംഗമവും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണവും ഉത്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.
മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ആരിക്കാടി ശാഖാ പ്രസിഡന്റ് സയ്യിദ് യഹ്‌യ തങ്ങൾ അൽഹാദി പ്രാർത്ഥന നടത്തി,കബീർ ഫൈസി പെരിങ്ങടി മുഖ്യ പ്രഭാഷണം നടത്തി,ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനർ ബി എ റഹ്‌മാൻ ആരിക്കാടി സ്വാഗതം പറഞ്ഞു.
150ഓളം കുടുംബങ്ങൾക്ക് നൽകുന്ന പെരുന്നാൾ കിറ്റ് പ്രമുഖ ഗൾഫ് വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഗഫൂർ എരിയാലിനും,മാരക രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്ന കുടുംബങ്ങൾക്കുള്ള ചികിത്സ സഹായം പ്രമുഖ വ്യവസായി സിദ്ദീഖ് പോലീസിനും,നിർധന കുട്ടികൾക്കുള്ള പെരുന്നാൾ വസ്ത്ര വിതരണം മുൻ ശാഖാ പ്രസിഡണ്ട് മുഹമ്മദ് ഹാജി കോരികണ്ടതിനും kmcc നേതാവ് ഹുസ്സൈൻ ദർവേഷിനും, നൽകി ചടങ്ങിൽ എം എൽ എ നിർവഹിച്ചു.

എ കെ ആരിഫ്, അസീസ് കളത്തൂർ,അബ്ബാസ് മടിക്കേരി, ഹാഫിള് സലാം മൗലവി, അബ്ദുല്ല ഹാജി ബന്നങ്കുളം,മുഹമ്മദ് കുഞ്ഞി കുമ്പോൽ,ഹമീദ് ഓൾഡ് റോഡ്,മുഹമ്മദ് ഹാജി മൈസൂർ, അബ്ബാസ് ഹാജി, റഷീദ് ഹാജി മംഗൽപാടി,അഷ്‌റഫ് കുരുവിക്കൂട്, പി എ ഇബ്രാഹിം, അബ്ദുൽ റഹ്‌മാൻ ഹസ്സൻ, അബ്ബാസ് ബദിയഡ്ക, കെ അബൂബക്കർ, മൊയ്‌ദീൻ ചെറിയ കുന്നിൽ, കബീർ ഓൾഡ് റോഡ്,മഷൂദ് ബന്നങ്കുളം, ഫാറൂഖ് പള്ളി,അസീസ് കെ എം, ഖലീൽ മൈസൂർ, അഷ്‌റഫ് സിറാങ്,യൂ എസ് അലി ആഷി ബന്നങ്കുളം, ഖലീൽ ചെറിയ കുന്നിൽ, സിദ്ദീഖ് സാംക്കോ, ഹമീദ് പുജൂർ, റുവൈസ് മംഗൽപാടി,ഹമീദ് ചിസ്തിയ ബി എ അസീസ്,ഹമീദ്,മുനീർ മുഗു,തുടങ്ങയവർ സംബന്ധിച്ചു.
സെക്രട്ടറി സിദ്ദീഖ് പുജൂർ നന്ദി പറഞ്ഞു
ഇഫ്ത്താർ പാർട്ടിയിൽ മുന്നൂറോളം പേർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!