പുതിയ യുഎഇ വീസ: അവസരങ്ങളുടെ പറുദീസ,വിദ്യാർഥികൾക്ക് ജോലി ചെയ്തു പഠിക്കാം

0 0
Read Time:4 Minute, 8 Second

പുതിയ യുഎഇ വീസ: അവസരങ്ങളുടെ പറുദീസ,വിദ്യാർഥികൾക്ക് ജോലി ചെയ്തു പഠിക്കാം

അബുദാബി∙ സെപ്റ്റംബർ മുതൽ പ്രാബല്യത്തിലാകുന്ന യുഎഇയുടെ പുതിയ വീസാ നിയമം വിദ്യാർഥികൾക്ക് നൽകുന്നത് അവസരങ്ങളുടെ പറുദീസ. ആൺകുട്ടികളെ 25 വയസ്സുവരെയും പെൺകുട്ടികളെയും നിശ്ചയദാർഢ്യമുള്ളവരെയും (ഭിന്നശേഷിക്കാർ) പ്രായപരിധി പരിഗണിക്കാതെയും സ്പോൺസർ ചെയ്യാമെന്ന തീരുമാനം പഠനത്തോടൊപ്പം അനുയോജ്യമായ ജോലി കണ്ടെത്താനും സഹായിക്കും.

നിലവിൽ ആൺകുട്ടികൾക്ക് 18 വയസ്സുവരെ മാത്രമേ മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ നിൽക്കാൻ സാധിച്ചിരുന്നുള്ളൂ. ഇതുമൂലം 18 കഴിഞ്ഞ ആൺമക്കളെ മറ്റേതെങ്കിലും വീസയിലേക്കു മാറ്റുകയോ അല്ലെങ്കിൽ 4000 ദിർഹം കെട്ടിവച്ച് ഒരു വർഷ കാലാവധിയുള്ള സ്റ്റുഡൻസ് വീസ എടുത്ത് വർഷം തോറും പുതുക്കുകയോ ചെയ്തുവരികയായിരുന്നു. ഇത് രക്ഷിതാക്കൾക്ക് സാമ്പത്തിക, മാനസിക പ്രയാസം സൃഷ്ടിച്ചിരുന്നു.

കുടുംബമായി യുഎഇയിൽ താമസിച്ചിരുന്ന പലരും മക്കളുടെ പ്ലസ് ടു കഴിയുന്നതോടെ ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്കു മാറുകയാണ് ചെയ്തിരുന്നത്. പുതിയ സാഹചര്യത്തിൽ ഇവിടത്തന്നെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി ജോലിയിൽ കയറാമെന്നിരിക്കെ അതിനായിരിക്കും മുൻതൂക്കം നൽകുക. ഇതുമൂലം കുടുംബങ്ങൾക്ക് മക്കളോടൊപ്പം ഇവിടെ തുടരാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിർമിതബുദ്ധി, സൈബർ സെക്യൂരിറ്റി, ഗെയിമിങ് ആൻഡ് റോബട്ടിക്സ്, ഡേറ്റ അനാലിസിസ് തുടങ്ങി ഏറ്റവും പുതിയ ബിരുദ-ബിരുദാനന്തര കോഴ്സുകൾ ഉപയോഗപ്പെടുത്തി ഇവിടെതന്നെ ഉന്നതവിദ്യാഭ്യാസം നേടി ജോലിയിൽ കയറാൻ എളുപ്പമായിരിക്കും. ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെയും കോളജുകളുടെയും സാന്നിധ്യം ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തേക്കു പോകുന്ന പ്രവണത കുറയ്ക്കും. ഇനി യുഎഇയിൽ ജോലി ചെയ്തുകൊണ്ടുതന്നെ വിദേശത്തെ ഓൺലൈൻ കോഴ്സുകളിൽ പഠിക്കാനുള്ള അവസരവും ഉപയോഗപ്പെടുത്താം.

യുഎഇയിൽ സ്കൂൾ മുതൽ സർവകലാശാലാ തലം വരെ നൂതന പാഠ്യപദ്ധതികൾ അനുസരിച്ച് വാർത്തെടുത്ത മികച്ച വിദ്യാർഥികളുടെ സേവനം ലഭ്യമാകുന്നത് രാജ്യത്തിനും ഗുണം ചെയ്യും. വ്യത്യസ്ത കഴിവുകളുള്ള കർമനിരതരായ യുവസമൂഹത്തെ വിവിധ മേഖലകളിൽ വ്യന്യസിക്കുന്നത് ഉൽപാദന ക്ഷമത കൂട്ടും.

മെഡിക്കൽ, എൻജിനിയീറിങ് ഉൾപ്പെടെ ചെലവു കുറഞ്ഞ വിദ്യാഭ്യാസ സൗകര്യം യുഎഇയിൽ ലഭ്യമാക്കുകയാണെങ്കിൽ ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്ന് കൂടുതൽ വിദ്യാർഥികളെയും ആകർഷിക്കാനാകും. നിലവിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്നുണ്ട്. ഇന്ത്യയുമായി ഉറ്റബന്ധം പുലർത്തുന്ന ഏറ്റവും അടുത്തുള്ള രാജ്യമെന്ന നിലയിൽ യുഎഇയിലെ സൗകര്യം പ്രയോജനപ്പെടുത്താനായിരിക്കും ഇന്ത്യക്കാർ ശ്രമിക്കുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!