എഴുപത്തിയഞ്ച് രോഗികൾക്ക് ചികിത്സാ സഹായ ധനം നൽകി ദുബൈ കെ.എം.സി.സി. മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി; സാന്ത്വനമായി റമദാൻ റിലീഫ്
ഉപ്പള: മംഗൽപാടി പഞ്ചായത്ത് ദുബൈ കെ എം സി സി കമ്മിറ്റിയുടെ റമദാൻ റിലീഫിന്റെ ഭാഗമായി പഞ്ചായത്തിലെ എഴുപത്തിയഞ്ച് രോഗികൾക്ക് സഹായ ധനം നൽകി. ചികിത്സക്കും മരുന്നിനും പണമില്ലാതെ ക്ലേശമനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് സാന്ത്വനമേകുന്ന കാരുണ്യ പ്രവർത്തനം നടത്തിയ ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയെ അഭിനന്ദിക്കുന്നതായി സഹായധന കൈമാറ്റ ചടങ്ങ് ഉദ്‌ഘാടനം ചെയ്ത എ കെ എം അഷ്‌റഫ് എം എൽ എ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങളെയും കുടുംബ പ്രാരാബ്ധങ്ങളെയും ജോലിഭാരത്തെയും വക വെക്കാതെ പിറന്ന നാട്ടിലെ കഷ്ടപ്പെടുന്നവരുടെ നോവകറ്റാൻ കൈ കോർക്കുന്ന മംഗല്പാടിക്കാരായ യു എ ഇ പ്രവാസികളെ സല്യൂട്ട് ചെയ്യുന്നതായും എം എൽ എ പ്രസ്താവിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി എ മൂസ, ജനറൽ സെക്രട്ടറി എം അബ്ബാസ്, നേതാക്കളായ യൂസുഫ് എം ബി, അസീസ് മരികെ, അഷ്‌റഫ് കർള, എ കെ ആരിഫ്, പി എം സലിം, ഗോൾഡൻ മൂസക്കുഞ്ഞി, ഉമ്മർ അപ്പോളോ, ഗോൾഡൻ റഹ്മാൻ, ഖാലിദ് ബംബ്രാണ, ബി എം മുസ്തഫ, കെ എം സി സി നേതാക്കളായ റഹിം ഉപ്പള, അഷ്‌റഫ് കുബണൂർ, ജംഷീദ് അട്ക്ക, ഇഖ്ബാൽ മണിമുണ്ട തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എഴുപത്തിയഞ്ച് രോഗികൾക്ക് ചികിത്സാ സഹായ ധനം നൽകി ദുബൈ കെ.എം.സി.സി. മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി; സാന്ത്വനമായി റമദാൻ റിലീഫ്
Read Time:2 Minute, 1 Second