ഉമിനീരിൽ നിന്നും ജനിതക രോഗങ്ങൾ കണ്ടെത്തുന്ന ‘എപിലിമോ ടെസ്റ്റ്’ കിംസ് സൺറൈസ് ഹോസ്പിറ്റലിൽ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്ഘാടനം ചെയ്യും

0 0
Read Time:1 Minute, 54 Second

ഉമിനീരിൽ നിന്നും ജനിതക രോഗങ്ങൾ കണ്ടെത്തുന്ന ‘എപിലിമോ ടെസ്റ്റ്’ കിംസ് സൺറൈസ് ഹോസ്പിറ്റലിൽ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്ഘാടനം ചെയ്യും

കാസറഗോഡ് : മനുഷ്യന്റെ ഉമിനീരിൽ നിന്നും ഇരുനൂറ്റമ്പതിൽ പരം ജനിതക അവസ്ഥകൾ കണ്ടെത്താൻ സഹായിക്കുന്ന ” എപി ലിമോ ടെസ്റ്റ് ” മലബാറിൽ ആദ്യമായി കാസറഗോഡ് കിംസ് സൺറൈസ് ഹോസ്പിറ്റലിൽ ഏപ്രിൽ 18 തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് കേരള തുറമുഖ & മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ.അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്യും.
ഉമിനീരിൽ നിന്നും ജീൻ വേർത്തിരിച്ചു ജെനോ മെറ്റബോളിക് പരിശോധനയിലൂടെ ഭാവിയിൽ വരാൻ സാധ്യതയുള്ള രോഗങ്ങൾ കണ്ടെത്തുന്ന പരിശോധന രീതിയാണിത്.
ഈ പരിശോധനയിലൂടെ ഭാവിയിൽ രോഗങ്ങൾ വരാതിരിക്കാൻ ജീവിത ശൈലിയും ഭക്ഷണ രീതിയും ക്രമീകരിക്കാൻ സാധിക്കും.
മുംബെ ആസ്ഥാനമായ വി റൂട്ട്സുമായി ചേർന്നാണ് പദ്ധതി ആരംഭിക്കുന്നത്.
ഉൽഘാടന പരിപാടിയിൽ
കിംസ് സൺറൈസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ അദ്യക്ഷത വഹിക്കും.
മാനേജിംഗ് ഡയറക്ടർമാരായ ഡോ.ബി.എസ്.റാവു, ഡോ. പ്രസാദ് മേനോൻ , ഹരിഹരൻ നായർ (വി റൂട്സ് ), മറ്റു സാമൂഹ്യ സാംസ്കാരിക നേതാക്കൻമാർ സംബന്ധിക്കും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബദ്ധപ്പെടുക.
9778177352
04994 219480

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!