Read Time:1 Minute, 9 Second
പാലക്കാട് ആർ.എസ്.എസ് നേതാവിന് വെട്ടേറ്റു
പാലക്കാട് നഗരത്തിൽ ഒരാൾക്ക് വെട്ടേറ്റു. മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് വെട്ടേറ്റത്.
ശ്രീനിവാസൻ ബി.ജെ.പി പ്രവർത്തകനും ആർ.എസ്.എസ് പ്രാദേശിക നേതാവുമാണ്. അതേസമയം, കഴിഞ്ഞ ദിവസത്തെ
കൊലപാതകവുമായി ഇതിന്
ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനം നടത്തുന്നയാളാണ് ശ്രീനിവാസൻ. അതുമായി
ബന്ധപ്പെട്ടുള്ള തർക്കങ്ങളാണോ ആക്രമണത്തിന് പിറകിലെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.