പ്രമുഖ ഗ്രൂപ്പായ ടേസ്റ്റി ഫുഡ് നടത്തിയ പ്രമോഷൻ പ്രോഗ്രാം;വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

0 0
Read Time:2 Minute, 12 Second

പ്രമുഖ ഗ്രൂപ്പായ ടേസ്റ്റി ഫുഡ് നടത്തിയ പ്രമോഷൻ പ്രോഗ്രാം;വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

വർഷങ്ങളായി വിശ്വസ്തതയോടെ സുഗന്ധവ്യഞ്ജനങ്ങളുടെയും മസാലപ്പൊടികളുടെയും വിതരണ രംഗത്തെ പ്രമുഖ ഗ്രൂപ്പായ ടേസ്റ്റി ഫുഡ് നടത്തിയ പ്രമോഷൻ പരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ടേസ്റ്റ് ആൻഡ് ഡ്രൈ വിത്ത്‌ ടേസ്റ്റി ഫുഡ് എന്ന പേരിൽ നടത്തിയ പ്രമോഷനിൽ നറുക്കെടുപ്പിലൂടെ മലയാളി ഓഫീസ് ജീവനക്കാരന് 20 ലക്ഷത്തിലേറെ രൂപയുടെ കാർ സമ്മാനമായി ലഭിച്ചു. വിജയിയായ ആർ ഹംസയ്ക്ക് ടേസ്റ്റി ഫുഡ്ന്റെ വിതരണക്കാരായ അൽ സായി ഗ്രൂപ്പ്‌ എം ഡി മജീദ് പുല്ലഞ്ചേരി കാർ സമ്മാനിച്ചു.

യുഎഇയിലെ സൂപ്പർമാർക്കറ്റ് ഹൈപ്പർമാർക്കറ്റ് ഗ്രോസറി സ്റ്റോറുകളിൽ നിന്നും പത്തു ദിർഹത്തിനു ടേസ്റ്റി ഫുഡ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കൂപ്പൺ ആണ് നറുക്കെടുപ്പിൽ ഉൾപ്പെട്ടത്. അൽ സായി ഗ്രൂപ്പ് സി ഒ ഷാജി വലയമ്പത്ത്, വ്യവസായികളായ അബ്ദുല്ല പൊയിൽ,അൻവർ അമീൻ മഹ്മൂദ്,നാസർ, ഷമീർ,സിദ്ദീഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നിരവധി പേർ പങ്കെടുത്ത ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. കൂടുതൽ ബ്രാൻഡുകൾ കൂടുതൽ ഉൽപ്പന്നങ്ങൾ തങ്ങളുടെ ബ്രാൻഡ് ഉൾപ്പെടുത്തുമെന്നും കേരളം ഉൾപ്പടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കും മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കുമെന്നും ടേസ്റ്റി ഫുഡ് അധികൃതർ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!