“സക്കാത്ത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വേണ്ടിയാവണം” എ കെ എം അഷ്റഫ് എം എൽ എ
ബന്തിയോട് : സക്കാത്ത് സംവിധാനം നടപ്പിലാക്കുന്നതിലൂടെ ദാരിദ്ര്യ നിർമ്മാർജ്ജനം സാധ്യമാവണമെന്നും ഇസ്‌ലാമിക ചരിത്രത്തിൽ അതാണ് സംഭവിച്ചതെന്നും എ കെ എം അഷ്റഫ് എം എൽ എ പറഞ്ഞു.
ബൈത്തുസ്സകാത്ത് കേരളയുടെ സഹകരണത്തോടെ ബന്തിയോട് അട്ക്കയിൽ സ്വയം തൊഴിൽ പദ്ധതിയിലൂടെ നൽകിയ മിൽമ ബൂത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സക്കാത്ത് വ്യവസ്ഥാപിതമായി സംഭരിച്ച് വിതരണം ചെയ്യുന്ന ബൈത്തുസ്സക്കാത്ത് ഈ രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹം തുടർന്നു.
ബൈത്തുസ്സാക്കാത്ത് കുമ്പള ഏരിയാ രക്ഷാധികാരി പി എസ് അബ്ദുല്ലക്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മംഗൽപാടി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഖൈറുന്നിസ ഉമർ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷ്ണൻ, കുമ്പള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അസ്‌ലം സൂരംബയൽ, മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് സെക്രട്ടറി ഉമർ അപ്പോളൊ എന്നിവർ ആശംസകൾ അർപ്പിച്ചു.
അഷ്റഫ് ബായാർ സ്വാഗതവും പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയാ കോഓർഡിനേറ്റർ അബ്ദുല്ലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു.
“സക്കാത്ത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വേണ്ടിയാവണം” എ കെ എം അഷ്റഫ് എം എൽ എ
Read Time:1 Minute, 52 Second