കെ-റെയിൽ കേരളത്തിന് അനിവാര്യം, മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനിനെ സി.പി.എം എതിർക്കും:സീതാറാം യെച്ചൂരി

0 0
Read Time:1 Minute, 56 Second

കെ-റെയിൽ കേരളത്തിന്
അനിവാര്യം, മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനിനെ സി.പി.എം എതിർക്കും:സീതാറാം യെച്ചൂരി

കണ്ണൂർ: കെ. റെയിൽ കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാ ണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും കെ റെയിൽ പദ്ധതിയും തമ്മിൽ വ്യത്യാസമുണ്ട്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ സി.പി.എം എതിർക്കുന്നു. നഷ്ടപരിഹാരത്തിൽ രണ്ട് പദ്ധതികളും തമ്മിൽ വ്യത്യാസമുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.

കേരളത്തെ സംബന്ധിച്ച് വികസനം അനിവാര്യമായ ഘടകമാണ്. അതിനാൽ കെ റെയിൽ പദ്ധതി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. കേന്ദ്രഭരണത്തിൽ നിന്ന് ബി.ജെ.പിയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഇടത് ബദൽ ശക് തിപ്പെടുത്തും. അടിത്തട്ടുമുതൽ സി.പി.എമ്മിന്റെ പ്രവർത്തനം ശക്തമാക്കും. ഇതിലൂടെ പാർട്ടിയുടെ ജനകീയ ശക്തി വർധിപ്പിക്കും.

ഹിന്ദുത്വ രാഷ്ട്രീയ വാദത്തിനെതിരെ മതേതര സഖ്യം ശക്തിപ്പെടുത്തുക എന്നതാണ് സി.പി.എമ്മിന്റെ ലക്ഷ്യം. വടക്ക് കിഴക്കൻ മേഖലകളിലും ഹിന്ദി മേഖലകളിലും പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തും. വിലക്കയറ്റത്താലും ഇന്ധന വില വർധനയാലും രാജ്യത്ത് ജനജീവിതം ദുസ്സഹമായി കൊണ്ടിരിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!