രാജ്യത്ത് ഭിന്നത രൂക്ഷം: മനുഷ്യ മനസ്സുകള്‍ അടുക്കാന്‍ വേദികള്‍ സജീവമാകണം; സി.മുഹമ്മദ് ഫൈസി

0 0
Read Time:3 Minute, 21 Second

രാജ്യത്ത് ഭിന്നത രൂക്ഷം: മനുഷ്യ മനസ്സുകള്‍ അടുക്കാന്‍ വേദികള്‍ സജീവമാകണം; സി.മുഹമ്മദ് ഫൈസി

കാസര്‍കോട്; മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ രാജ്യത്ത് ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തില്‍ മനുഷ്യ മനസ്സുകള്‍ കൂടുതല്‍ അടുപ്പിക്കാനുള്ള സൗഹൃദ വേദികള്‍ സജീവമാകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ജില്ലാ സുന്നി സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് നിയന്ത്രണം നീങ്ങി സാമൂഹിക അകലം ഒഴിവായപ്പോഴും ജനങ്ങള്‍ പരസ്പരം അകല്‍ച്ച തുടരുകയാണ്. വിവിധ വിഭാഗങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ആശയങ്ങള്‍ പങ്കുവെക്കാനും തെറ്റിദ്ധാരണകള്‍ കുറച്ച് കൊണ്ടുവരാനും സാധിക്കും.
നാനാത്വത്തില്‍ ഏകത്വമുള്ള നമ്മുടെ നാട് വിവിധ സംസ്‌കാരങ്ങള്‍ കൊണ്ടും കൊടുത്തുമാണ് മുന്നോട്ടുപോയത്. നാടിന്റെ സമാധാനാന്തരീക്ഷം നിലനില്‍ക്കാന്‍ പോയകാലത്തെ ഇത്തരം നന്മകള്‍ തിരിച്ചുവരണം. ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, മുസ്‌ലിം ലീഗ് ജന.സെക്രട്ടറി എ അബ്ദുര്‍റഹ്‌മാന്‍,കെപിസിസി അംഗം ഹക്കീം കുന്നില്‍, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്വീഫ്, ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, സിപിഎം ഏരിയാ സെക്രട്ടറി ഹനീഫ് പാണളം, പിഡിപി സംസ്ഥാന സെക്രട്ടറി സുബൈര്‍ പടപ്പ്, യൂനുസ് തളങ്കര,സിദ്ധീഖലി മൊഗ്രാല്‍, ഇസ്മാഈല്‍ ചിത്താരി,സുലൈമാന്‍ കരിവള്ളൂര്‍,ഡോ. മുസ്തഫ, മൗലവി അമാനുള്ള, ബഷീര്‍ പുളിക്കൂര്‍, സി.എല്‍ ഹമീദ്, കന്തല്‍ സൂപ്പി മദനി, പാറപ്പള്ളി ഖാദര്‍ ഹാജി, സി.എം എ ചേരൂര്‍, സി.പി അബ്ദുല്ല ഹാജി ചെരുമ്പ, ബാദുഷാ സഖാഫി, അബ്ദുല്‍ ഖാദര്‍ സി.എച്ച്, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും എസ വൈ എസ് ജില്ലാ സെക്രട്ടറി അബദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു.
രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്ന ഇഫ്താര്‍ സംഗമത്തില്‍ നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!