നിരക്ക് വ‍ര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, ബസ് സമരം പിന്‍വലിച്ചു

0 0
Read Time:1 Minute, 44 Second

നിരക്ക് വ‍ര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസുടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെ ബസുടമകളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി.
തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയോടൊപ്പം ഗതാഗതമന്ത്രി ആന്‍്റണിരാജുവും പങ്കെടുത്തു. യാത്രാനിരക്കില്‍ വര്‍ധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ബസുടമകളുടെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം.
അതേസമയം 30-ന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ നിരക്ക് വര്‍ധന എന്ന ആവശ്യം ചര്‍ച്ച ചെയ്യുമെന്നും എല്‍ഡിഎഫില്‍ തീരുമാനമുണ്ടായാല്‍ പിന്നെ വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഉത്തരവിറങ്ങുമെന്നും നേരത്തെ ഗതാഗതമന്ത്രി ആന്‍്റണി രാജു അറിയിച്ചിരുന്നു. എന്നാല്‍ നിരക്ക് വര്‍ധന എത്രയെന്നതിലും എപ്പോള്‍ നടപ്പാക്കുമെന്നതിലും വ്യക്തത വേണം എന്നാണ് ബസുടമകളുടെ നിലപാട്. നാളെയും മറ്റന്നാളും 48 മണിക്കൂര്‍ ദേശീയ പണിമുടക്കായതിനാല്‍ ബസ് സമരം പിന്‍വലിചതിനാലും ബസുകള്‍ ഓടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!