ആറുമാസത്തിൽ കൂടുതൽ വിദേശത്താണെങ്കിൽ ഗോൾഡൻ വിസ റദ്ദാക്കും

0 0
Read Time:2 Minute, 18 Second

ആറുമാസത്തിൽ കൂടുതൽ വിദേശത്താണെങ്കിൽ ഗോൾഡൻ വിസ റദ്ദാക്കും

അബുദാബി: വിദേശത്ത് ചില സാഹചര്യങ്ങളിലൊഴികെ 6 മാസത്തിലധികം കഴിഞ്ഞാൽ ഗോൾഡൻ വീസയും റദ്ദാകുമെന്ന് അധികൃതർ . തൊഴിൽ – താമസ വീസകൾക്കുള്ള നിബന്ധന ഇതിനും ബാധകമാണ് . എന്നാൽ ചില മേഖലകളിലുള്ളവർക്കും വിവിധ സാഹചര്യങ്ങൾ പരിഗണിച്ചും ഇതിൽ ഇളവ് അനുവദിക്കുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ് , കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി അധികൃതർ വ്യക്തമാക്കി.വിവിധ മേഖലകളിൽ നൈപുണ്യം നേടിയവർക്ക് 2019 മേയ് മുതലാണ് 5,10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ നൽകാൻ തുടങ്ങിയത് . തദ്ദേശീയ സ്പോൺസറെ കൂടാതെ വീസ പുതുക്കാനും സാധിക്കും . ഇളവ് ലഭിക്കുന്നവർ ചികിത്സയ്ക്കു വിദേശത്ത് പോയ താമസക്കാർ . കാലാവധിയുള്ള വീസ ഉണ്ടാകുകയും ആരോഗ്യ മന്ത്രാലയം , ഹെൽത്ത് അതോറിറ്റി , പൊലീസ് തുടങ്ങിയ ഏതെങ്കിലുമൊരു കാര്യാലയം മെഡിക്കൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണം . സ്വദേശികളുടെ വിദേശികളായ ഭാര്യമാർ , ഉപരി പഠനവുമായി ബന്ധപ്പെട്ടു വിദേശത്തുപോയ ഗാർഹിക തൊഴിലാളികൾ , ചികിത്സയ്ക്ക് വിദേശത്തുള്ള സ്വദേശികളുടെ കൂടെയുള്ള ഗാർഹിക ജോലിക്കാർ .യുഎഇയിലുള്ള നയതന്ത്ര ജീവനക്കാർ , അവരുടെ ഗാർഹിക ജോലിക്കാർ .
യുഎഇയിലുള്ള നയതന്ത്ര ജീവനക്കാർ , അവരുടെ ഗാർഹിക ജോലിക്കാർ .
പഠന – ഗവേഷണ , പരിശീലനങ്ങളുമായി ബന്ധപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും വിദേശ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഇളവ് ലഭിക്കും . കാലാവധിയുള്ള വീസ വേണം .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!