കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്കു് ഹോണറേറിയവും ക്ഷേമപദ്ധതിയും വേണം; എസ്. ടി. യു
കുമ്പള:
വർദ്ധിച്ചജോലി ഭാരവും ഉത്തരവാദിത്വവും നിറവേറ്റുന്ന കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികൾക്കും അംഗങ്ങൾക്കും ഹോണറേറിയവും ക്ഷേമപദ്ധതിയും അനുവദിക്കണമെന്ന് തൊഴിലുറപ്പ് – കുടുംബശ്രീ യൂണിയൻ (എസ്.ടി.യു) കുമ്പള പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് മാർച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി യാത്രാബത്ത അനുവദിച്ചു എങ്കിലും ഹോണറേറിയവും ക്ഷേമപദ്ധതിയും അനിവാര്യമാണ്. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് പാർലമെൻ്റ് സമിതിയുടെ ശുപാർശ അംഗീകരിക്കണമെന്നും ലിങ്കേജ് ലോണുകളുടെ പലിശ ഒഴിവാക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് കദീജ കുമ്പള അദ്ധ്യക്ഷത വഹിച്ചു.
എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, വൈസ് പ്രസിഡണ്ട് മാഹിൻ മുണ്ടക്കൈ ,സെക്രട്ടറി ടി.പി.മുഹമ്മദ് അനീസ് ,മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ.കെ.ആരിഫ്, കുമ്പള പഞ്ചായത്ത് സെക്രട്ടറി കെ.വി.യൂസുഫ്, വനിതാ ലീഗ് മണ്ഡലം സെക്രട്ടറി ഫാത്തിമ അബ്ദുല്ലക്കുഞ്ഞി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസുഫ്, ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് എ.എം.നൈമുന്നിസ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി.എ.റഹ്മാൻ ആരിക്കാടി, സബൂറ, യൂണിയൻ സെക്രട്ടറി സൗദ പ്രസംഗിച്ചു. സി.ഡി.എസ് ഭാരവാഹികൾക്കും അംഗങ്ങൾക്കും സമ്മേളനത്തിൽ സ്വീകരണം നൽകി.
കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്കു് ഹോണറേറിയവും ക്ഷേമപദ്ധതിയും വേണം; എസ്. ടി. യു
Read Time:2 Minute, 18 Second