Read Time:1 Minute, 12 Second
എം എം പി എൽ – പ്രൊ: യഹ്‌യ തളങ്കര ലോഗോ പ്രകാശനം ചെയ്തു
ദുബൈ: ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മഞ്ചേശ്വരം മണ്ഡലം പ്രീമിയർ ലീഗ് 2022 -പ്രൊയുടെ ലോഗോ യു എ ഇ കെ എം സി സി അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ യഹ്യ തളങ്കര പ്രകാശനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം പരിധിയിലെ എട്ട് പഞ്ചായത്തുകളിൽ നിന്നുള്ള ഫ്രാഞ്ചൈസികളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് മാർച്ച് 27നാണ് നടക്കുക.
ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് പാവൂർ, മണ്ഡലം ജനറൽ സെക്രട്ടറി ഡോ ഇസ്മായിൽ മൊഗ്രാൽ, ട്രഷറർ ഇബ്രാഹിം ബേരികെ, വൈസ് പ്രസിഡന്റ് മൻസൂർ മർത്യ, സെക്രട്ടറിമാരായ സൈഫുദ്ദീൻ മൊഗ്രാൽ, അമാൻ തലേക്കള എന്നിവർ സന്നിഹിതരായിരുന്നു.