കർമ്മ വീതിയിൽ കനകശോഭ പരത്തിയ ബ്രദേഴ്സ് അട്ക്കയെ ഇനി ഇവർ നയിക്കും

0 0
Read Time:2 Minute, 37 Second

കർമ്മ വീതിയിൽ കനകശോഭ പരത്തിയ ബ്രദേഴ്സ് അട്ക്കയെ ഇനി ഇവർ നയിക്കും

ബന്തിയോട്:
ബ്ദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് അട്ക്കയ്ക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു.
അടുക്ക നാടിന്റെ സർവ്വ മേഖലയിലും എണ്ണ ഇട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് അടുക്കയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ജ: സെക്രട്ടറി ഒരു വർഷത്തെ വരവ് ചിലവ് കണക്ക് അവതരപ്പിക്കുയും ഈ കാലയളവിൽ ക്ലബിനു കീഴിൽ രണ്ട് ലക്ഷത്തിൽ പരം തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജാതി മത ഭേദ്യമന്ന്യേ അനാഥ അഗതികളുടെ കല്യാണത്തിനും മറ്റു പൊതു പ്രവർത്തനം നടത്തിയും നാടിന്റെയും ക്ലബിന്റെയും അഭിമാനമായുളള പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി അവതരിപ്പിച്ചു.

പുതിയ സാരഥികളായി പ്രസിഡന്റ് അബ്ദുല്ല ബി എം പി,ജനറൽ സെക്രട്ടറി ഹൈദരലി എച്ച് എം, ട്രഷറർ നാസിർ ഐ എ, എന്നിവരെ മുൻ പ്രസിഡന്റ് യൂസുഫ് സി.എ യുടെ നേതൃത്വത്തിൽ ഐക്യ ഖണ്ടേന തിരഞ്ഞെടുത്തു.
സീനിയർ വൈസ്പ്രസിഡന്റായി ഹമീദ് സി.എ ,മൊയ്തീൻ ചെങ്കൽ,ഖാദർ ഹാജി കോട്ട എന്നിവരെയും സെക്രട്ടറി മാരായി ആസിഫ്, മഹ്ഷൂക്ക്, എന്നിവരേയും തെരെഞ്ഞെടുത്തു.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത അബ്ദുല്ല ബി.എം.പി, ഐ.എ മുഹമ്മദ് ഗോവയെ ഷാൾ അണിയിച്ചു ആദരിക്കുകയും ക്ലബ്ബിന്റെ ഭാവി പരിപാടികൾക്കുളള നയ പ്രഖ്യാപനവും നടത്തി.

അസീസ് ടിംബർ, ജലീൽ ഐ.എ, മഹമൂദ് വിൽസ്, മഹമൂദ് എംപി, മഹമൂദ് കജ, മഹമൂദ് അബ്ബാസ്,മൂസ സിഎ, മൂസക്കുഞ്ഞി,ഹമീദ് കജ, അബ്ദുൽ റഹ്മാൻ വൈസി,ഹനീഫ് പൂന,എന്നിവരടങ്ങുന്ന മുതിർന്ന അംഗങ്ങളുടെ കൂടെ മെംബർമാരായ നിരവധി യുവാക്കളും യോഗത്തിൽ നിറ സാന്നിധ്യമായി. യൂസുഫ് സി.എ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേരുകയും ജ: സെക്രട്ടറി ഹൈദർ അലി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!