ജില്ലാ പഞ്ചായത്തംഗം ഷംന കഥ അറിയാതെ ആട്ടം തുള്ളുന്നു:കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി

0 0
Read Time:1 Minute, 30 Second

ജില്ലാ പഞ്ചായത്തംഗം ഷംന കഥ അറിയാതെ ആട്ടം തുള്ളുന്നു:കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി

കാസറഗോഡ്: കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിനെതിരെ ജില്ലാ പഞ്ചായത്ത് അംഗം ഷംന നടത്തുന്ന അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎ സൈമയും ഭരണസമിതിയും ആരോപിച്ചു.
ആലംപാടി ഏർമാളത്ത് ഏക്കറോളം തോട് കയ്യേറി അവിടെ നിർമ്മാണ പ്രവർത്തി നടത്തിയെന്നാണ് ജില്ലാപഞ്ചായത്തംഗം ആരോപിച്ചത്.
എന്നാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസ്തുത പ്രവർത്തിക്ക് വേണ്ടി തുക അനുവദിക്കുകയോ ടെണ്ടർ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.
ഇല്ലാത്ത പ്രവർത്തിയുടെ പേരിൽ ദുഷ്പ്രചരണം നടത്തി ആളാവാൻ ശ്രമിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗം കഥ അറിയാതെ ആട്ടം തുള്ളുകയാണെന്നും ഇത്തരം അപവാദ പ്രചരണം നടത്തുക വഴി ജനപ്രതിനിധി എന്ന തൻ്റെ ഉത്തരവാദത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും പ്രസിഡണ്ട് സിഎ സൈമ കുറ്റപ്പെടുത്തി.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!