നാടിന് അഭിമാനമായി മാറിയ അബ്സർ ഫവാസിനെ മുസ്ലിം ലീഗ് ഒളയം വാർഡ് കമ്മിറ്റി ആരദിച്ചു

0 0
Read Time:1 Minute, 58 Second

നാടിന് അഭിമാനമായി മാറിയ അബ്സർ ഫവാസിനെ മുസ്ലിം ലീഗ് ഒളയം വാർഡ് കമ്മിറ്റി ആരദിച്ചു

കുമ്പള: വിദ്യഭ്യാസ മികവിൽ ഒളയം നാടിന് അഭിമാനമായി മാറിയ അബ്സർ ഫവാസിനെ മുസ്ലിം ലീഗ് ഒളയം വാർഡ് സ്നേഹോപഹാരം നൽകി ആരദിച്ചു.

കുമ്പള ഗവർമെന്റ് ഹൈസ്‌കൂളിലും , +2 വിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി കുമ്പള സ്കൂളിന്റെയും,സ്വദേശമായ ഒളയത്തിന്റെയും അഭിമാനമായിരുന്ന അബ്സർ ഫവാസ് ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കുകയും എം.ബി.ബി.എസ് സീറ്റ് കരസ്ഥമാക്കുകയും ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അബ്സർ ഫവാസിന് MBBS സീറ്റ് ലഭ്യമായിരിക്കുന്നത്.
മംഗൽപാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് പതിനാലാം വാർഡ് ഒളയം സംഘടിപ്പിച്ച ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ബാസ് ഓണന്ത ഷാൾ അണിയിച്ചു. മുസ്‌ലിം ലീഗ് വാർഡ് പ്രസിഡന്റ് മഹമൂദ് ഇസ്മായിൽ പുതിയങ്ങാടി ഉപകാരം നൽകി ആദരിച്ചു. മണ്ഡലം കെ എം സി സി മുൻ പ്രസിഡണ്ട് ഫാറൂഖ് എ കെ, വാർഡ് മെമ്പർ ബീഫാത്തിമ അബൂബക്കർ, മുസ്‌ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി സയ്യിദ് എ എച്ച്, അസൈനാർ പി വി തുടങ്ങിയവർ സംബന്ധിച്ചു.

ഒളയം ഷാലിമാർ അബൂബക്കറിന്റെയും ഫൗസിയ യുടെയും മകനാണ് അബ്‌സർ ഫവാസ്.
മുംബൈ ന്യൂ ഹബീബ് ഹൈസ്കൂളിലും, കുനിൽ സ്‌കൂളിലും ,കുമ്പള ഹയർ സെക്കണ്ടറിയിൽ +2 പഠനവും പൂർത്തീകരിച്ചു.

Happy
Happy
75 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!