ഉപ്പളയിൽ ഓപ്റ്റിക്കൽസ് & ഐ ക്ലിനിക്ക് ഉദ്ഘാടനവും,സൗജന്യ നേത്ര പരിശോധനാ ക്യാമ്പും നാളെ

0 0
Read Time:3 Minute, 57 Second

ഉപ്പളയിൽ ഓപ്റ്റിക്കൽസ് & ഐ ക്ലിനിക്ക് ഉദ്ഘാടനവും,സൗജന്യ നേത്ര പരിശോധനാ ക്യാമ്പും നാളെ

ഉപ്പള :കണ്ണട വ്യാപാര മേഖലയിൽ 20 വർഷത്തിലധികം പരിചയ സമ്പത്തുള്ള പ്രഗൽഭ ഗ്രൂപ്പായ മെഡോക്ക് വിഷൻകെയറിൻറെ 12മത് ഐ ക്ലിനിക്ക് & ഓപ്റ്റിക്കൽസ് ഷോറൂം ഉപ്പള കാലിക്കറ്റ് സെന്ററിൽ (ഡോക്‌ടേഴ്‌സ് ഹോസ്പിറ്റൽ കെട്ടിടം) 20 -03-2022 ഞായാറാഴ്ച രാവിലെ 10 മണിക്ക് പ്രവർത്തനം ആരംഭിക്കും .
കുമ്പോൽ സയ്യിദ് കെ സ് അലി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ഒപ്റ്റിക്കൽ ഷോറൂം മഞ്ചേശവരം എം.എൽ.എ. എ കെ എം അഷ്‌റഫ് ഉദ്ഘാടനം നിർവഹിക്കും.
ക്ലിനിക്ക് ഉദ്ഘാടനം മംഗൽപാടി പഞ്ചായത്ത് പ്സിഡണ്ട് റിസാന സാബീർ നിർശഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ഉണ്ടായിരിക്കും.
നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ഡോക്ടർ.രാകേഷ് നിർവഹിക്കും,മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിലെ നേത്ര രോഗ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോക്ടർ.മുഹമ്മദ് സമീറുദ്ദീൻ മുഖ്യാഥിതിയായിരിക്കും. .

ഉദ്ഘാടന ദിവസം മുൻകൂട്ടി പേര് നൽകുന്നവർക്ക് ഡോക്ടറുടെ പരിശോധന തികച്ചും സൗജന്യമായിരിക്കും കൂടാതെ കണ്ണടകൾക്കും തിമിര ശസ്ത്രക്രിയയ്ക്കും പ്രതേകം ആനുകൂല്യവും ഉണ്ടായിരിക്കും.

ശ്രദ്ധിക്കുക :-
1 . നിങ്ങൾ 40 വയസ്സ് കഴിഞ്ഞ വരാണോ ?അടുത്തുള്ള വസ്തുക്കൾ വായിക്കാനോ കാണാനോ പ്രയാസം അനുഭവിക്കാറുണ്ടോ ? എങ്കിൽ ഞങ്ങളുടെ ഷോറൂം സന്ദർശിക്കുക . ഈ പ്രശ്നം ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്നതാണ് .

2 രാത്രി കാലങ്ങളിൽ എതിരെ വരുന്ന വണ്ടിയുടെ ലൈറ്റ് നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ ? ഉപയോഗിക്കു ARC ലെൻസുകൾ ( പവറോഡ് കൂടിയും അല്ലാതെയും ലഭിക്കുന്നു )

3 കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബ്ലൂ ലൈറ്റ് റേഡിയേഷനിൽ നിന്നും നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ ഉപയോഗിക്കു പ്രതേക ബ്ലൂ കട്ട് ലെൻസുകൾ ( കുട്ടികൾക്കും വിദ്യാർത്ഥികൾക്കും വളരെ ഉത്തമം )

4 കഴിഞ്ഞ ലോക്ക് ഡൌൺ കാലയളവിൽ സ്ഥിരമായി ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുത്ത കുട്ടികളുടെ കാഴ്ച പരിശോധന നടത്തി കാഴ്ചയ്ക്ക് വൈകല്യമില്ലെന്ന് ഉറപ്പ് വരുത്തുക .

ഞങ്ങളുടെ പ്രതേകതകൾ

നേത്രരോഗ വിദഗ്ദ്ധരുടെ സേവനം

രാവിലെ 9 മണി മുതൽ രാത്രി 8 :00 മണി വരെ സൗജന്യ കാഴ്ച പരിശോധനാ സൗകര്യം

എല്ലാ ബ്രാൻഡ് കണ്ണട ഫ്രെമുകളും ലെന്സുകളും മിതമായ നിരക്കിൽ

എല്ലാ കണ്ണടകൾക്കും സർവീസ് ഗ്യാരണ്ടി -ഞങ്ങളുടെ ഏത് ഷോപ്പിൽ നിന്ന് പർച്ചേസ് ചെയ്താലും എല്ലാ ഷോപ്പിൽ നിന്നും ഫ്രീ ആയി സർവീസ് ചെയ്യാനുള്ള സൗകര്യം
നേത്ര സൗജന്യ ക്യാമ്പിൽ പേര് നൽകുവാൻ വിളിക്കേണ്ട നമ്പർ :8089460325. അല്ലെങ്കിൽ 9995787176

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!