0
0
Read Time:53 Second
www.haqnews.in
തൊടുപുഴയില്‍ നാലംഗ കുടുംബത്തെ തീവച്ച് കൊലപ്പടുത്തി;ഗൃഹനാഥന് ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഇടുക്കി: ഇടുക്കിയില്‍ നാലംഗ കുടുംബത്തെ കുടുംബനാഥൻ തീവച്ച് കൊലപ്പെടുത്തി. തൊടുപുഴ ചീനിക്കുഴിയിലാണ് ദാരുണമായ സംഭവം. ഗൃഹനാഥന് ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. ഹമീദിന്റെ മകന് മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്.ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോള്‍ ഹമീദ് വീടിന് തീയിടുകയായിരുന്നു.