ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നിരീക്ഷണ ചക്രമായ ‘ഐൻ ദുബായ്’ അടച്ചിടുന്നു

0 0
Read Time:1 Minute, 23 Second

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നിരീക്ഷണ ചക്രമായ ‘ഐൻ ദുബായ്’ അടച്ചിടുന്നു

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നിരീക്ഷണ ചക്രമായ ‘ഐൻ ദുബായ്’ റമസാൻ അവസാനം വരെ പ്രവർത്തനം നിർത്തിവച്ചു. നവീകരണ ജോലികളുടെ ഭാഗമായാണ് അടയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ബ്ലൂ വാട്ടേഴ്സ് ഐലൻഡിൽ കഴിഞ്ഞവർഷം ഒക്ടോബർ 21ന്  പ്രവർത്തനമാരംഭിച്ച 250 മീറ്റർ ഉയരമുള്ള വിസ്മയ ചക്രത്തിൽ ആയിരങ്ങളാണ് കയറിയത്.
ലാസ് വേഗാസ് ഹൈ റോളറിനേക്കാൾ 82 മീറ്ററും  യുകെയിലെ ലണ്ടൻ ഐയെക്കാൾ 115 മീറ്ററും  ഉയരക്കൂടുതലുണ്ട്. ഹൈ റോളറിന് 168 മീറ്ററും ലണ്ടൻ ഐക്ക് 135 മീറ്ററുമാണ് ഉയരം.നഗരത്തിന്റെയും കടലിന്റെയും സൗന്ദര്യം  360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാൻ കഴിയുന്ന ഐൻ ദുബായിൽ ഒരേ സമയം 1,750 പേർക്കു കയറാനാകും. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന 48 പാസഞ്ചർ ക്യാബിനുകളാണുള്ളത്. ഒരുതവണ കറങ്ങാൻ 38 മിനിറ്റ് വേണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!