Read Time:1 Minute, 12 Second
അപ്നാഗല്ലി ഫുട്ബോൾ സീസൺ4;
ടി.എഫ്.സി. ബന്തിയോട് ചാമ്പ്യന്മാർ,
എഫ്.സി. ലാഫ്രീക്കാ കുബണൂർ റണ്ണേഴ്സ് അപ്പ് ആയി
ദുബൈ : ദുബൈയിൽ നടന്ന അപ്നാ ഗല്ലീ സീസൺ4 ഫുട്ബോൾ ടൂർണമെന്റിൽ ടി.എഫ്.സി. ബന്തിയോട് ചാമ്പ്യന്മാരായി.
ഫൈനലിൽ എഫ്.സി.
ലാഫ്രീക്കാ കുബണൂരിനെ പരാജയപ്പെടുത്തിയാണ് ടി.എഫ്.സി ചാമ്പ്യൻസ് പട്ടം കരസ്ഥമാക്കിയത്.
മാൻ ഓഫ് ദി ടൂർണമെന്റും
ഫൈനൽ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പട്ടവും ടി.എഫ്.സി യുടെ നസ്ലീൻ നേടി,ഗോൾഡൻ ഗ്ലൗ മഹ്ഷൂഖ് ടി.എഫ്.സിയും,ഗോൾഡൻ ബൂട്ട് ഹാരിഫ് എഫ്.സി.ലാ ഫ്രീക്കാ കുബണൂരും,ബെസ്റ്റ് ഡിഫന്റർ അബ്ബാസ് എഫ്.സി.ലാ ഫ്രീക്കായും കരസ്ഥമാക്കി.
ദുബായ് ഖിസൈസിലെ ടാർഗറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരം വീക്ഷിക്കാൻ കായിക പ്രേമികളുടെ വൻ നിര തന്നെയുണ്ടായിരുന്നു.