എയിംസ്: പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തണം; ജോണി നെല്ലൂർ

0 0
Read Time:5 Minute, 6 Second

എയിംസ്: പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തണം; ജോണി നെല്ലൂർ

കാസറഗോഡ് : എയിംസ് പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്നും ഇക്കാര്യത്തിൽ യു.ഡി.എഫിനകത്ത് ചർച്ച ചെയ്ത് സർക്കാരിനോട് ആവശ്യപ്പെടാൻ വേണ്ടി യു.ഡി.എഫിനെ സജ്ജമാക്കുമെന്നും ലളിതമായ ഒരാവശ്യത്തിനായി ഇത്രയും നാൾ സമരം ചെയ്തത് സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും സമരത്തിന്റെ എല്ലാ മേഘലയിലും കൂടെ ഉണ്ടാവുമെന്നും യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാനും മുൻ എം.എൽ.എ.യുമായ ജോണി നെല്ലൂർ പറഞ്ഞു.

എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാസറഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന് വരുന്ന അനിശ്ചിതകാല നിരാഹാരത്തിന്റെ അമ്പത്തി മൂന്നാം ദിന സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെർക്കളം അബ്ദുള്ള മെമ്മോറിയൽ അജ് വാ ഫൗണ്ടേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസും, മംഗൽപാടി പഞ്ചായത്തിലെ കൈക്കമ്പ കുടുംബവും, ബഹ്‌റൈൻ കുടുംബവും സ്നേഹ സംഗമം വാട്സ്ആപ്പ് ഗ്രൂപ്പും കേരള കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുമാണ് ഇന്ന് സമര പന്തൽ ഏറ്റെടുത്തത്.

എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ അനിശ്ചിതകാല നിരാഹാര സമര സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളത്തിന്റെ അധ്യക്ഷതയിൽ യു.ഡി.എഫ്. സംസ്ഥാന സെക്രട്ടറിയും കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാനുമായ
ജോണി നെല്ലൂർ ഉൽഘാടനം ചെയ്തു. ജനറൽ കൺവീനർ സിസ്റ്റർ ജയ ആന്റോ മംഗലത്ത് വിഷയ വിശദീകരണവും അമ്പലത്തറ കുഞ്ഞികൃഷ്ണൻ മുഖ്യ പ്രഭാഷണവും നടത്തി. കേരള കോൺഗ്രസ്‌
സംസ്ഥാന സെക്രട്ടറിമാരായ എബ്രഹാം തോണക്കര, കൃഷ്ണൻ തണ്ണോട്ട്, കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ ജെറ്റോ ജോസഫ്, സെക്രട്ടറി പ്രിൻസ് ജോസഫ്, വൈസ് പ്രസിഡന്റ്‌ സക്കറിയാസ്, യൂത്ത് ഫ്രണ്ട് ഷോബി ഫിലിപ്പ്, അജ് വാ ഫൗണ്ടേഷൻ വൈസ് ചെയർപേർസണും മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ മുംതാസ് സമീറ, കൂട്ടായ്മ ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം, ആനന്ദൻ പെരുമ്പള, സംഘാടക സമിതി വൈസ് ചെയർമാൻ സുബൈർ പടുപ്പ്, ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്‌ പാർട്ടി കാസറഗോഡ് ജില്ലാ സെക്രട്ടറി ഷാഫി കല്ലുവളപ്പിൽ, ജനകീയ നീതി വേദി സംസ്ഥാന കൗൺസിലർ ഉസ്മാൻ കടവത്ത്,
ജംഷീദ് പാലക്കുന്ന്, മുകുന്ദൻ കയ്യൂർ, ഷുക്കൂർ കണാജെ, ഹക്കീം ബേക്കൽ, സൂര്യ നാരായണ ഭട്ട്, അബ്ദുല്ല കമ്പ്ളി, മഹമൂദ് കൈക്കമ്പ, സലീം സന്ദേശം ചൗക്കി, കരീം ചൗക്കി, ബഷീർ കൊല്ലമ്പാടി, അബ്ദുൽ ഖാദർ ആദൂർ, അബ്ദുൽ മജീദ് മഞ്ചേശ്വരം, ഷാജഹാൻ മുഹമ്മദ്‌ ബഹ്‌റൈൻ, ഹക്കീം പ്രിൻസ്, എബി കുട്ടിയാനം, നജീബ് കുന്നിൽ,ഷാനവാസ്‌ ബഹ്റൈൻ, ഷറഫുദ്ദീൻ ബേവിഞ്ചെ, മാലിക് ചെങ്കള, ഹമീദ് ചേരങ്കയ്, ഇമ്തിയാസ് ബഹ്‌റൈൻ, ശരീഫ് മുഗു തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

ഖൈറുന്നിസ്സ, യാസ്മിൻ ഇമ്തിയാസ്, നസീറ ഇബ്രാഹിം, ഹസീന, സിദ്ദീഖ് കൈക്കമ്പ, ഇമ്തിയാസ് ബി.എൽ., മഹമൂദ് കൈക്കമ്പ,ഷബീർ ബഹ്‌റൈൻ,ആയിഷ മാഹിറ, അലീമ സുബിയ, റുഖിയ മൻഹ, ഐന ഫാത്തിമ, നാസർ ചെർക്കളം, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, സലീം സന്ദേശം ചൗക്കി എന്നിവരാണ് ഇന്ന് നിരാഹാരമിരുന്നത്.

കൈക്കമ്പ കുടുംബാംഗവും റേഡിയോളജി ടെക്‌നിഷനുമായ ആയിഷ മാഹിറ മഹമൂദ് കൈക്കമ്പക്ക് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ചെയർമാൻ കെ.ജെ. സജി ഇളനീർ നൽകി ഇന്നത്തെ നിരാഹാര സമരം അവസാനിപ്പിച്ചു.

സിദ്ദീഖ് കൈക്കമ്പ സ്വാഗതവും അജ് വാ ഫൗണ്ടേഷൻ ട്രഷറർ സി.എ. അഹമ്മദ് കബീർ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!