ന്യൂസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് അട്ക്കയും നെഹ്റു യുവകേന്ദ്ര കാസറഗോഡും സംയുക്തമായി
ഡിജിറ്റൽ ബാങ്കിങ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ബന്തിയോട്: അട്ക്കം ന്യൂസ്റ്റാർ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്രയുടെ ഡിജിറ്റൽ ബാങ്കിങ് ബോധവത്കരണ ക്ലാസ് ന്യൂസ്റ്റാർ ക്ലബ്ബ് ആസ്ഥാനത്ത് വെച്ചു നടത്തി.
മംഗൽപാടി പഞ്ചായത്ത് 13ആം വാർഡ് മെമ്പർ കൈറുന്നിസ ഉമർ ഉദ്ഘാടനം ചെയ്തു.
കാസറഗോഡ് DYO അഖിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂസ്റ്റാർ ക്ലബ്ബ് അംഗം ജാഫർ കെ.ടി സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ കൃഷ്ണ ദാസ് ബോധവത്കരണ ക്ലാസ്സിനു നേതൃത്വം നൽകി.
വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട ഡിജിറ്റൽ ബാങ്കിങ് മേഖലയെ വിശദമായി പ്രതിപാതിച്ച ക്ലാസ് ശ്രവിക്കാൻ നിരവധി പേർ പങ്കെടുത്തു.
നെഹ്റു യുവ കേന്ദ്രയുടെ മഞ്ചേശ്വരം വളണ്ടിയർ ശ്രി. രേണുക നന്ദി രേഖപ്പെടുത്തി.