റിയാദ് കെഎംസിസി “കാസറഗോഡ് പ്രീമിയർ ലീഗ് 2022” ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി 11ന്

റിയാദ്: കാസറഗോഡ് ജില്ലാ റിയാദ് കെ എം സി സി കമ്മിറ്റി സംഘടിപ്പിക്കുന്ന കാസറഗോഡ് പ്രീമിയർ ലീഗ് 2022 ജില്ലാ തല ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി പതിനൊന്നിന് ഉച്ചക്ക് രണ്ട്
മണിക്ക് റിയാദ് സുവൈദി സാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ആരംഭം കുറിക്കും.
ലീഗ് അടിസ്ഥാനത്തിൽ അഞ്ചു ടീമുകൾ തമ്മിലാണ് മത്സരം. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനമായി നൽകും.
ഉദ്ഘാടനത്തോട് അനുബന്ധിച്ചു വിവിധ ടീമുകളുടെ മാർച്ച് പാസ്ററ് ഗ്രൗണ്ടിൽ അരങ്ങേറും. ബത്ഹ കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ ട്രോഫി, ജേഴ്‌സി എന്നിവയുടെ പ്രകാശനം നടന്നു. കെ.എച്. മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
യോഗം കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ആലിയ ഗ്രൂപ്പ് എം. ഡി. അസീസ് അടുക്ക മുഖ്യാതിഥിയായിരുന്നു. യു.പി. മുസ്തഫ, കബീർ വൈലത്തൂർ, കമാലുദീൻ അറന്തോട്, ഇബ്രാഹിം മഞ്ചേശ്വരം, മുഹമ്മദ് കുഞ്ഞി സഫ മക്ക, ഇസ്‌ഹാഖ് പൈവളികെ, യാസിർ കോപ്പ, ശരീഫ് ബായാർ, കെ.എച്. ഹമീദ്, സകരിയ പൈവളികെ,
തംസീർ എന്നിവർ സംസാരിച്ചു. അഷ്‌റഫ് മീപ്പിരി സ്വാഗതവും ജമാൽ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.


