കോവിഡ് പോസിറ്റീവാകുന്ന യാത്രക്കാർക്ക് റീഫണ്ടില്ല:വിമാനക്കമ്പനികളുടെ നീക്കം പ്രതിഷേധാർഹം ;ഐ.എം.സി.സി. ഷാർജ കാസറഗോഡ് ജില്ലാ കമ്മറ്റി

0 0
Read Time:1 Minute, 55 Second

കോവിഡ് പോസിറ്റീവാകുന്ന യാത്രക്കാർക്ക് റീഫണ്ടില്ല:വിമാനക്കമ്പനികളുടെ നീക്കം പ്രതിഷേധാർഹം ;ഐ.എം.സി.സി. ഷാർജ കാസറഗോഡ് ജില്ലാ കമ്മറ്റി

ഷാർജ: എയർപോർട്ടുകളിലെ കോവിഡ് റാപിഡ് ടെസ്റ്റ് നടത്തി പോസിറ്റീവ് ഫലം വരുന്ന യാത്രക്കാരുടെ യാത്ര മുടങ്ങിയാൽ വിമാന ടിക്കറ്റിന് റീഫണ്ട് നിർത്തലാക്കിയത് അത്യന്തം പ്രതീഷേധാർഹമാണെന്ന് ഷാർജ കാസറഗോഡ് ജില്ലാ ഐ എം സി സി പ്രസിഡണ്ട് ഹനീഫ് തുരുത്തി ,സെക്രട്ടറി മുഹമ്മദ് കൊത്തിക്കാൻ എന്നിവർ അഭിപ്രായപ്പെട്ടു.

യാത്രക്കാരുടെ കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നിലനിൽക്കേ തന്നെ വിമാന കമ്പനികളുടെ ഇത്തരം നിഷേധാത്മകമായ നിലപാട് യാത്രക്കാർക്ക് ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ് .
ഗൾഫിലേക്ക് യാത്ര ചെയ്യുന്നവർ ഇപ്പോൾ സാധാരണ ഉള്ളതിനേക്കാൾ നാലിരട്ടി ടിക്കറ്റ് നിരക്ക് നൽകിയാണ് യാത്ര ചെയ്യുന്നത്.
ഇങ്ങിനെ ടിക്കറ്റ് എടുത്തവർക്ക് വിമാന കമ്പനികളുടെ ഇത്തരം തീരുമാനത്തോടെ വമ്പിച്ച സാമ്പത്തിക നഷ്ടവും മാനസിക സംഘർഷവുമാണ് നൽകുന്നതെന്നും, ഇക്കാര്യത്തിൽ അടിയന്തരമായി കേന്ദ്ര – കേരള സർക്കാറുകൾ ഇടപെട്ട് യാത്രക്കാർക്ക് അനുകൂലമായ തീരുമാനമുണ്ടാക്കണമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!