ഉപ്പള റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ അവശനിലയിൽ കാണപ്പെട്ട അജ്ഞാതനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
ഉപ്പള: ഉപ്പള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ അവശ നിലയിൽ വിവസ്ത്രനായി കിടന്ന അജ്ഞാതനെ താലൂക് ആശുപത്രിയിലേക്ക് മാറ്റി.
സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റിയംഗങ്ങൾ,ബ്രദേഴ്സ് മണിമുണ്ട മെമ്പർമാർ ,മഞ്ചേശ്വരം പോലീസ്, താലൂക്ക് ആശുപത്രി അധികൃതർ എന്നിവർ ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഉപ്പള റെയിൽവേ സ്റ്റേഷനിൽ സ്ഥിരമായി സ്റ്റാഫ് ഇല്ലാത്തതും അജ്ഞാതർക്ക് കഴിയാനും,സാമൂഹ്യ ദ്രോഹികൾക്ക് താവളമാകാനും കാരണമാവുന്നു.
നിലവിൽ രാവിലെയും,വൈകുന്നേരവും ട്രെയിൻ സമയങ്ങളിൽ മാത്രം ഒരു ടിക്കറ്റിംഗ് സ്റ്റാഫ് വന്ന് ടിക്കറ്റ് നൽകി തിരിച്ച് പോവാറാണ് പതിവ്. സ്ഥിരമായി ഇവിടെ സ്റ്റാഫ് ഇല്ലാത്തത് റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതിയുണ്ട്.