അബുദാബിയിൽ സ്ഫോടനം; രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം
അബൂദബി: മുസഫയില്‍ പെട്രോള്‍ ടാങ്കറുകള്‍ക്ക് തീപ്പിടിച്ചുണ്ടായ സ്ഫോടനത്തില്‍ മൂന്ന് മരണം
അബുദാബി : അബുദാബി മുസഫയില്‍ തിങ്കളാഴ്ച നടന്ന ഹൂതി ആക്രമണത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു.സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരും,ഒരു പാകിസ്താനിയുമടക്കം മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു.6പേർക്ക് പരിക്കേറ്റു.
മുസഫയില്‍ വ്യവസായ മേഖലയിലെ അഡ്നോക്കിന്റെ എണ്ണ സംഭരണശാലയുടെ സമീപമുണ്ടായ ഇന്ധന ടാങ്കറുകള്‍ക്ക് നേരെയാണ് തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടായത്. അതിന് പിന്നാലെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന മേഖലയിലും തീപിടിത്തമുണ്ടായി.
സംഭവത്തിന്റെ ഉത്തവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തു. ഡ്രോണ്‍ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സ്ഫോടനത്തിലും തീപിടിത്തത്തിലും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും അബുദാബി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.